BREAKING NEWS

വഴിയിൽ അബോധാവസ്ഥയിൽ വീണുകിടന്ന യുവാവിന്റെ ദേഹത്തുകൂടി കാർ കയറിയിറങ്ങി ദാരുണാന്ത്യം, അപകടം യുവാവ് വഴിയിൽ കിടക്കുന്നതറിയാതെ

· · 1 min read
Share: Copied!

കൊച്ചി: വഴിയിൽ അബോധാവസ്ഥയിൽ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം. വടക്കൻ പറവൂർ സ്വദേശിയായ മറാത്തി പറമ്പുൽ പ്രേം കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8.45-ന് വടക്കൻ പറവൂർ സ്റ്റേഡിയം റോഡിലാണ് സംഭവം.

പ്രേം കുമാർ റോഡിൽ കിടക്കുന്ന കാര്യം കാർ ഡ്രൈവർ അറിഞ്ഞിട്ടുണ്ടാകില്ലെന്ന് പോലീസ് പറയുന്നു. നിലവിൽ കാർ നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രേം കുമാർ അബോധാവസ്ഥയിൽ റോഡിൽ എത്തിയത് എങ്ങനെയാണന്ന അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

അപകടത്തിനുശേഷമാണ് ഇയാൾ റോഡിൽ കിടക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച.

അല്ല രോഹിത്തേ, എന്നും ഈ ഇരുപത്തഞ്ചും മുപ്പതുമൊക്കെ അടിച്ചു കൊണ്ടിരുന്നാൽ മതിയോ? ഇതിൽ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുമോ?- സുനിൽ ​ഗവാസ്കർ

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026