BREAKING NEWS

കൊലപാതകം? മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ല, കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിൽ കായലിൽ വയോധികയുടെ മൃതദേഹം

· · 1 min read
Share: Copied!

ആലപ്പുഴ: കായംകുളം കനകക്കുന്നിൽ ഇന്നലെ മുതൽ കാണാതായ വയോധികയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കനകക്കുന്ന് ജെട്ടിക്ക് സമീപം ഇന്ന് പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കണ്ടല്ലൂർ സ്വദേശിയായ തങ്കമ്മ(80)യെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതി കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിലായിരുന്നു പോലീസ്.

ഇന്നു രാവിലെയാണു തങ്കമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹം കരയ്ക്കടിപ്പിച്ചു. കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കായലിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലയെന്നതും കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലാണെന്നതുമാണ് കൊലപാതകമാണോ എന്ന് സംശയിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കനകക്കുന്ന് പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബീക്കൺ ലൈറ്റിട്ട് ചീറിപ്പാഞ്ഞെത്തിയ ആംബുലൻസ് തടഞ്ഞ് പോലീസ്, രോ​ഗിയെവിടെയെന്ന ചോദ്യത്തിന് തപ്പിത്തടയൽ!! പരിശോധനയിൽ രോ​ഗിക്ക് പകരം കിട്ടിയത് എംഡിഎംഎ- രണ്ടു യുവാക്കൾ അറസ്റ്റിൽ, പരിശോധന ആംബുലൻസിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026