BREAKING NEWS

എട്ടുമാസം ഗര്‍ഭിണിയായ യുവതിയുടെ കഴുത്ത് അറുത്ത് വയറ് കീറികൊന്നു, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, ശരീരം മുഴുവന്‍ മുറിവുകള്‍, 21കാരിയെ കണ്ടെത്തിയത് കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍, ക്രൂരകൊലപാതകം അടുത്തമാസം പ്രസവം നടക്കാനിരിക്കെ

· · 1 min read
Share: Copied!

ബൊഗോട്ട: എട്ട് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി. എട്ട് മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ കാണാനില്ല. ഗർഭപാത്രം അറുത്ത് തട്ടിയെടുത്ത കുഞ്ഞിനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കൊളംബിയയിലെ കാലിയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. മരിയ കാമില പൊട്ടോസി എന്ന 21കാരിയേയാണ് ജൂലൈ 26ന് കൊല്ലപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിയ മരണപ്പെടുന്നത്. കാലി നഗരത്തിലെഎട്ടുമാസം-ഗര്ഭിണിയായ-യു മെലൻഡേസ് നദിക്കരയിലാണ് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ 21കാരിയെ കണ്ടെത്തിയത്. നാല് ദിവസമാണ് മരിയ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞത്. യുവതിയുടെ കഴുത്ത് അറുത്ത് വയറ് കീറിയാണ് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ട് പോയിട്ടുള്ളത്. കുട്ടിയേക്കുറിച്ചോ കേസുമായി എന്തെങ്കിലും വിവരം പങ്കുവയ്ക്കുന്നവർക്ക് 62000 ഡോളർ (ഏകദേശം 5976902 രൂപ) ആണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.

കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു യുവതിയെ നദിക്കരയിൽ കണ്ടെത്തിയത്. ശരീരത്തിലാകമാനം കുത്തേറ്റ നിലയിലായിരുന്നു യുവതിയുണ്ടായിരുന്നത്. ഗർഭപാത്രം മുറിച്ച് നിലയിലാണ് യുവതിയെ കണ്ടെത്തിയത്. എന്നാൽ എട്ട് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് മാസത്തിൽ പ്രസവം നടക്കാനിരിക്കെയാണ് ക്രൂരമായ കൊലപാതകം നടന്നിട്ടുള്ളത്. ബേബി ഷവറിനുള്ള ഒരുക്കങ്ങളിലായിരുന്നു മരിയയുണ്ടായിരുന്നത്. ഇനിയും തിരിച്ചറിയാത്ത ഒരു യുവതിക്കൊപ്പം മോട്ടോർ ബൈക്കിൽ പോകുന്ന മരിയയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഈ സ്ത്രീയേയും കണ്ടെത്തിയിട്ടില്ല. തെക്കൻ കാലിയിലെ ആശുപത്രിയിൽ പതിവ് പരിശോധനകൾ പൂർത്തിയാക്കി മടങ്ങുമ്പോഴാണ് യുവതിയെ അവസാനം കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. പേരക്കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്നാണ് മരിയയുടെ അമ്മ അന റൂബി ഗോമസ് പൊലീസിനോടും അധികൃതരോടും ആവശ്യപ്പെട്ടിട്ടുള്ളത്.

BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026
BREAKING NEWS
തോൽവികൾ ഏറ്റുവാങ്ങി ട്രംപ്!! യുദ്ധഭൂമിയിലും ഹോർമുസിലും ഇറാനിയൻ ജനതയോട് അമ്പേ പരാജയപ്പെട്ടു, വാഷിങ്ടണിൽ രാഷ്ട്രീയ പരാജയവും... ഇറാനെ നേരിടാൻ ശ്രമിക്കുന്നവർക്ക് വില നൽകേണ്ടിവരും... യുദ്ധഭൂമിയിൽ മാത്രമല്ല, സ്വന്തം വീട്ടുപടിക്കൽ വരെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും- മൊഹ്‌സെൻ റെസായി... "നമ്മൾ ...
05 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലയാളികൾ പ്രവർത്തിച്ചത് പക്കാ ക്രിമിനൽ ബുദ്ധിയിൽ, വല നെയ്തുതുടങ്ങിയത് രണ്ടാഴ്ചയ്ക്കു മുൻപ്, ഒന്നാം പ്രതി ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം ആനന്ദയ്ക്ക് അയച്ചു, ലക്ഷ്യമിട്ടത് മുൻകാമുകിയുടെ സുഹൃത്തിനെ, വിളിച്ചിട്ടും വരാൻ കൂട്ടാക്കാതെ വന്നതോടെ അഭിരാമിനെ ഇരയാക്കി!! കൊലയ്ക്കു പിന്നിൽ സ്വക...
05 Nov 2026
BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026