BREAKING NEWS

ഷഹബാസിനെ കൊല്ലാനുള്ള ആയുധം മകന്റെ കയ്യിൽ വച്ചുകൊടുത്തത് പിതാവ് തന്നെയോ..? ഷഹബാസിനെ കൊലപ്പെടുത്തിയ പ്രതിയുടെ പിതാവിന് ടിപി വധക്കേസ് പ്രതികളുമായി ബന്ധം..!! വിദ്യാർഥിയെ കൊലപ്പെടുത്തിയ നഞ്ചക്ക് കണ്ടെത്തിയതും ഇയാളുടെ വീട്ടിൽ നിന്ന്…

· · 1 min read
Share: Copied!

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷൻബന്ധമുണ്ടെന്നതിന്റെ തെളിവ് പുറത്ത്. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണം ചെയ്തതിൽ പ്രധാനിയായ കുട്ടിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നു. മാത്രമല്ല ഇയാളുടെ വീട്ടിൽനിന്നാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്കും പോലീസ് കണ്ടെടുത്തത്.

‘മക്കൾക്ക് മാരകായുധങ്ങൾ കയ്യിൽ വച്ചുകൊടുത്തത് രക്ഷിതാക്കൾ!! പ്രതികളുടെ ഏട്ടൻമാർ എന്റെ കുട്ടിയെ അടിക്കുന്നത് നോക്കി നിന്നു, നീതി പീഠം കൈയ്യൊഴിഞ്ഞാല്‍ ഒരു തുണ്ട് കയറില്‍ എല്ലാം അവസാനിപ്പിക്കും. സമനില തെറ്റിയാണ് നില്‍ക്കുന്നത്’- ഷഹബാസിന്റെ പിതാവ്

ഇതോടെ കുട്ടിയുടെ പിതാവ് തന്നെയാകാം ആയുധം കുട്ടിയുടെ കൈവശം കൊടുത്തുവിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. മാത്രമല്ല താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ പരിസരത്ത് വിദ്യാർഥികൾ ഏറ്റുമുട്ടിയ സമയത്ത് ഇയാൾ സംഭവസ്ഥലത്തുണ്ടായിരുന്നതായും സംശയമുണ്ട്. ആക്രമണം നടക്കുന്നസമയത്ത് മുഖ്യപ്രതിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നതായി ഷഹബാസിന്റെ പിതാവും ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. മാത്രമല്ല ഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുമോയെന്ന ആശങ്കയുണ്ടെന്ന് ഷഹബാസിന്റെ പിതാവും നേരത്തെ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയുടെ പിതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നത്. കൂടാതെ ഇയാൾ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വിവരമുണ്ട്.

ഷഹബാസേ ഇങ്ങനെ കിടക്കല്ലേടാ…എഴുന്നേൽക്കെടാ, കണ്ണുതുറക്കെടാ. ഞാനാ അൻസാഫാണെടാ… അവരെന്തിനാടാ നിന്നെ കൊന്നുകളഞ്ഞത്’’… ‘ഇതു കണ്ടില്ലേ മുഖമൊക്കെ നീരുവച്ച്, ഫോട്ടോയിൽ കാണുന്നതുപോലെയാ ഞങ്ങളുടെ ഷഹബാസ്’- ടീച്ചറിന്റെ വാക്കുകൾ

ഷഹബാസിനെ ഇല്ലാതാക്കാൻ കോപ്പുകൂട്ടിയത് സംഘം 57 എന്ന ഗ്രൂപ്പിലൂടെ, അടിയുണ്ടാക്കിയത് മൂന്നു സ്കൂളുകളിലെ കുട്ടികൾ തമ്മിൽ…, പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്, കൊലയ്ക്കുപയോ​ഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി

എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസി(15)നെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികൾക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്‌നങ്ങളെത്തുടർന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങൾ നടന്നത്. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളും എളേറ്റിൽ സ്‌കൂൾ വിദ്യാർഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർഥിയായിരുന്നില്ലെങ്കിലും എളേറ്റിൽ സ്‌കൂളിലെ സഹപാഠികൾക്കൊപ്പം ഷഹബാസും വിഷയത്തിൽ ഇടപെടുകയായിരുന്നു. ഈ സംഘർഷത്തിലാണ് ഷഹബാസിന് ഗുരുതര പരുക്കേറ്റത്.

തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് ഷഹബാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഐസിയുവിൽ പ്രവേശിപ്പിച്ച ഷഹബാസിന് വെള്ളിയാഴ്ച രണ്ടുവട്ടം ഹൃദയാഘാതമുണ്ടായി. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയ ഷഹബാസ് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചു. തലയ്‌ക്കേറ്റ പരുക്കായിരുന്നു മരണകാരണം. മർദനമേറ്റ് ഷഹബാസിൻ്റെ തലയോട്ടി തകർന്നനിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

‘നേരത്തെയും ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല, ഞാനും മുല്ലപ്പള്ളിയും ഒരമ്മ പെറ്റ മക്കളേപ്പോലെ, ഞങ്ങൾക്കിടയിലുണ്ടായത് കമ്മ്യൂണിക്കേഷൻ ​ഗ്യാപ്പ്’- സുധാകരൻ, ‘ഞാനാർക്കെങ്കിലും കത്തയച്ചിട്ടുണ്ടെങ്കിൽ അയച്ചെന്നു പറയും’- മുല്ലപ്പള്ളി

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026