BREAKING NEWS

ഭർത്താവിന്റെ പരസ്ത്രീ ബന്ധം ഭാര്യയെ വിളിച്ചറിയിച്ചു, സുഹൃത്തിന്റെ തല പിടിച്ച് ഭിത്തിയിലിടിപ്പിച്ച് ബോധം കെടുത്തിയ ശേഷം മൂന്നാംനിലയിലെ അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു- യുവാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

എടവണ്ണപ്പാറ: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ എടശ്ശേരിക്കടവിൽ വാടകക്വാട്ടേഴ്സിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി പ്രകാശ് ഡുംഡു (47) വിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശിയായ സുഹൃത്ത് സുനിൽ കിറോ (38) ആണ് പ്രതി.

ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് കൊലപാതകം നടന്നത്. ക്വാർട്ടേഴ്സിന് താഴെ ഡുംഡു മരിച്ചുകിടക്കുന്ന വിവരംകിട്ടി സ്ഥലത്തെത്തിയ പോലീസ് ആത്മഹത്യയാണെന്ന് ആദ്യം കരുതിയത്. പിന്നീട് കൂടെ താമസിച്ചവരെ വിശദമായി ചോദ്യംചെയ്തപ്പോൾ സുശീൽ കുറ്റം സമ്മതിക്കുകയായിരുന്നു. സുനിൽ കിറോയ്ക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഇയാളുടെ ഭാര്യയെ പ്രകാശ് ഡുഡു അറിയിച്ചിരുന്നു. ഇത് ചോദ്യംചെയ്യുകയും ഇരുവരും തമ്മിൽ തർക്കത്തിലാവുകയും ചെയ്തു.

ഇതിനിടെ പ്രകാശ് ഡുംഡുവിന്റെ തല ചുമരിൽ ഇടിച്ച് ബോധംകെടുത്തിയശേഷം ക്വാർട്ടേഴ്സിന്റെ മൂന്നാംനിലയിൽ അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൊണ്ടോട്ടി ഡിവൈ.എസ്.പി. ജോൺസന്റെ നേതൃത്വത്തിൽ അരീക്കോട് സി.ഐ. ഹരിദാസ്, വാഴക്കാട് എസ്.ഐ. സുരേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അധ്യാപകന്‍ മുഖത്തടിച്ചു, 16 കാരന്റെ കണ്ണില്‍ രക്തം കട്ട പിടിച്ചു, പുറത്ത് പറഞ്ഞാല്‍ ടി സി നല്‍കുമെന്ന് ഭീഷണി, പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026