BREAKING NEWS

ടിക്കറ്റിന് 240 രൂപ, പോപ് കോണിന് 453 രൂപയും… ഇതെന്താ സ്വർണം അരച്ചാണോ പോപ് കോൺ ഉണ്ടാക്കുന്നത്? ഒരു കുപ്പി വെള്ളത്തിനു 90 രൂപയാണ് ഈടാക്കുന്നത് ഇതിനൊരു അറുതി വേണ്ടേ… സർക്കാർ അടിയന്തരമായി ഇടപെടണം- മൾട്ടിപ്ലക്‌സുകളിലെ തീവെട്ടികൊള്ളയ്ക്കെതിരെ സുരേഷ് കുമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം; മൾട്ടിപ്ലക്‌സ് തിയറ്ററുകളിൽ പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സുരേഷ് കുമാർ രം​ഗത്ത്. മൾട്ടിപ്ലക്‌സുകളിൽ നടക്കുന്നതു തീവെട്ടികൊള്ളയാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘240 രൂപയുടെ ടിക്കറ്റ് എടുത്താണ് കഴിഞ്ഞ ദിവസം സിനിമ കാണാൻ പോയത്. പോപ്‌കോൺ വാങ്ങിയപ്പോൾ 453 രൂപയായി. കൂടാതെ ഒരു കുപ്പി വെള്ളത്തിനു 90 രൂപയാണ് ഈടാക്കിയത്. ഈ പോപ്‌കോണിൽ എന്താ സ്വർണം അരച്ചാണോ കൊടുക്കുന്നത്. സുപ്രീംകോടതി വിധി ഉണ്ടെന്നു പറഞ്ഞാണ് ഇതൊക്കെ ചെയ്യുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു.

ഇതിനൊരു അറുതി വേണ്ടേ. സർക്കാർ അടിയന്തരമായി ഇടപെടണം. ടിക്കറ്റിനേക്കാൾ ഇരട്ടി പോപ്‌കോണിനു വാങ്ങുമ്പോൾ സാധാരണക്കാർ കുടുംബമായി സിനിമ കാണാൻ പോകണമെങ്കിൽ എത്ര രൂപ വേണ്ടിവരും. സാധാരണക്കാരാരും അവിടെ വരേണ്ട എന്നാണോ കരുതുന്നത്. കുടിവെള്ളമെങ്കിലും അവിടെ വയ്‌ക്കേണ്ടതല്ലേ. നിയമത്തിന്റെ പഴുതുപയോഗിച്ചാണ് ഈ കൊള്ള നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെ സുപ്രീംകോടതിയിൽ ഇതു റിവ്യൂ ചെയ്യാനുള്ള നീക്കം നടത്തണം. ചലച്ചിത്ര പ്രവർത്തകർക്ക് ഇതിനോടു യോജിപ്പില്ല. വില കൂടുതലായാൽ ആളുകൾ മൾട്ടിപ്ലക്‌സിലേക്കു വരുന്നതു കുറയും. ആളുകളെ പിഴിയുന്ന നില തടയാൻ സർക്കാരും അധികൃതരും ഇടപെടണം. ഇനി അത് അനുവദിക്കാൻ കഴിയില്ല.’’ – സുരേഷ്‌കുമാർ കൂട്ടിച്ചേർത്തു.

ദേഷ്യമായാലും വെറുപ്പായാലും പിണറായി അത് മുഖത്ത് കാണിക്കും, എന്നാല്‍ എം എ ബേബിയും തോമസ് ഐസക്കുമൊന്നും അങ്ങനെയല്ല. അവര്‍ ചിരിക്കും. മയത്തില്‍ സംസാരിക്കും. വെറുപ്പും ദേഷ്യവുമെല്ലാം ഒളിച്ചുവെച്ച് പെരുമാറും. ഒളിയജണ്ടകളുടെ നായകരാണവര്‍’-സിപിഎമ്മിന്റെ ദയനീയ തോല്‍വിക്ക് കാരണം പിണറായി മാത്രമല്ലെന്ന് എഴുത്തുകാരന്‍ ആസാദ്

BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026