BREAKING NEWS

പ്രതിരോധിക്കാൻ അവസരം നൽകാതെ ഒന്നിനു പിറകെ ഒന്നായി തെളിവുകൾ പുറത്തുവിട്ട് ഇഡി, റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ പരിശോധന, 50 പവൻ സ്വർണം കണ്ടെത്തി!! സ്വർണം സഹോദരിയുടേതെന്ന് ഐ.ടി വ്യവസായി

· · 1 min read
Share: Copied!

കോഴിക്കോട്: സിഎംആർഎൽ- എക്സലോജിക് കേസിൽ തങ്ങളുടെ കണ്ടെത്തലുകൾ കൃത്യമെന്ന് വിശദീകരിച്ച് ഇഡി നീക്കം. വീണയ്ക്കെതിരായ മൊഴികൾ പുറത്തുവിട്ടതിനു പിന്നാലെ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഫെബീഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന നടത്തി. കോഴിക്കോട്ടെ ബാങ്കിന്റെ ലോക്കറിലാണ് പരിശോധന നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മരവിപ്പിച്ച ലോക്കറിലാണ് പരിശോധന നടത്തിയത്. ലോക്കറിൽ 50 പവൻ സ്വർണം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സ്വർണത്തിന്റെ ഉറവിടം എവിടെനിന്നെന്ന ചോദ്യത്തിന് സഹോദരിയുടേതെന്നാണ് ഐ.ടി വ്യവസായിയുടെ മറുപടി. ഇതോടെ പി.എ മുഹമ്മദ് റിയാസിന് ഹവാല ഇടപാടിൽ ബന്ധമുണ്ടെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നേരത്തെ റിയാസിന്റെ അടുപ്പക്കാരനായ വാരിസ് നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്കയച്ച കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. അതിൽ 1.2 കോടി രൂപ ദുബായിയിലുള്ള ഫൈജാസ് വി.പിക്ക് അയച്ചുകൊടുത്തതായുള്ള വാരിസിന്റെ മൊഴിയും ദുബായിൽ പോകുന്നതിനു മുൻപായി തന്റെ പേരിൽ സിം റിയാസിന് എടുത്തുകൊടുത്തെന്ന മറ്റൊരു സുഹൃത്തിന്റെ മൊഴിയും ഇഡി പുറത്തുവിട്ടിട്ടുണ്ട്.

വീണയുടെ പക്കൽനിന്ന് ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കണക്കുകൾ ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങൾ!! ‘നമ്മൾ ബേപ്പൂർ’ ഹവാല ഇടപാടിനുള്ളതല്ല, മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുണ്ടാക്കിയത്, ഇ.ഡി പുറത്തുവിട്ടത് മികച്ച തിരക്കഥ, ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണം- പരിഹസിച്ച് റിയാസ്

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026