BREAKING NEWS

ഇഡി ചില രേഖകളും പകർപ്പുകളും കൊണ്ടുപോയി? അൻവറിന്റെ വീട്ടിൽ രാവിലെ ആറുമണിക്ക് തുടങ്ങിയ ഇഡി പരിശോധന അവസാനിച്ചത് രാത്രി 9.30 ഓടെ!! അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന, പരാതി കിട്ടിയാൽ ഇഡി അന്വേഷിക്കും, അറിയേണ്ട കാര്യങ്ങൾ ചോദിച്ചു, നോട്ടീസ് ലഭിച്ചിട്ടില്ല, ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടുമില്ല- പിവി അൻവർ

· · 1 min read
Share: Copied!

മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിൻറെ വീട്ടിലെ എൻഫോഴ്സമെൻറ് ഡയറ്ക്ടറേറ്റിൻറെ റേഡ് പൂർത്തിയായി. ഇന്നലെ രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള ഫൈനാൻസ് കോർപ്പറേഷൻറെ മലപ്പുറത്തെ ബ്രാഞ്ചിൽ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലൻസ് കേസിൽ അൻവർ നാലാം പ്രതിയാണ്.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് പി വി അൻവർ പ്രതികരിച്ചു. പരാതി കിട്ടിയാൽ ഇ ഡി അന്വേഷിക്കും. അറിയേണ്ട കാര്യങ്ങൾ ഇ ഡി ചോദിച്ചു. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടില്ലെന്നും അൻവർ പറഞ്ഞു. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് അൻവറിന്റെ ഒതായിയിലെ വീട്ടിൽ പരിശോധന നടത്തിയത്. വൻ പോലീസ് സുരക്ഷയിലായിരുന്നു പരിശോധന, ഇതിനിടെ തൃണമൂൽ കോൺഗ്രസ് പ്രവത്തകർ അൻവറിനെ കാണാൻ ശ്രമിച്ചത് ഉദ്യോഗസ്ഥർ തടഞ്ഞു. പിന്നാലെ പ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

അൻവറിൻറെ സഹായി സിയാദിൻറെ വീട്ടിലും പിവി അൻവറിൻറെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അൻവറിൽ നിന്ന് വിശദ വിവരങ്ങൾ തേടിയ ഇഡി ചില രേഖകളും പകർപ്പുകളും കൊണ്ടുപോയി എന്നാണ് പ്രാഥമിക വിവരം. 2015 ലായിരുന്നു അൻവർ കെഎഫ്സിയിൽ നിന്നും 12 കോടി വായ്പ എടുത്തത്. ഇത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കെഎഫ്സിക്ക് വൻ നഷ്ടം വരുത്തിയെന്നായിരുന്നു പരാതി.

BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026
BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026