BREAKING NEWS

വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോ​ഗസ്ഥാൻ തന്റെ 22 കാരി മകളെ കേസിൽ പ്രതിയാക്കുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി, റിയാസിൽ നിന്ന് പണം വാങ്ങിച്ചിട്ടില്ല, പണം വാങ്ങി വിദേശത്തേക്ക് കടത്തിയെന്ന മൊഴിയിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പിടിപ്പിച്ചു- ഇഡി ഡയറക്ടർക്ക് കത്തയച്ച് എംഎൽഎയുടെ സുഹൃത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇ.ഡിക്കെതിരെ ഗുരുതര ആരോപണവുമായി പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് രം​ഗത്ത്. തന്റെ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപെടുത്തി ഇ.ഡി മൊഴി വാങ്ങിയെടുത്തെന്നാണ് വാരിസിന്റെ ആരോപിച്ചു. എംഎൽഎ മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങി വിദേശത്തേക്ക് കടത്തിയെന്ന മൊഴിയിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പിടിപ്പിച്ചുവെന്ന് കാണിച്ച് വാരിസ് ഇ.ഡി ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്.

താൻ റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് കടത്തിയിട്ടില്ലെന്നുമാണ് കത്തിൽ വാരിസ് പറയുന്നത്. തൻ്റെ പേരിലുള്ള മൊഴി തെറ്റാണെന്നും അതിൽ പറയുന്നു. അതേസമയം ആ​ഗസ്റ്റ് 18ന് മുഹമ്മദ് റിയാസിൻ്റെ സുഹൃത്തും കച്ചവടക്കാരൻ കൂടിയായ മുഹമ്മദ് വാരിസിൻ്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് 22 കാരിയായ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ തന്നെക്കൊണ്ട് ഒപ്പിടിപ്പിച്ചതെന്ന് വാരിസ് പറയുന്നു.

അതേസമയം ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ ലക്ഷ്യമിട്ട് മെനഞ്ഞെടുത്ത കള്ളക്കഥയാണെന്നും വിഷയത്തെ നിയമപരമായിത്തന്നെ നേരിടുമെന്നും പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പുതിയ അസംബന്ധങ്ങൾ ഉണ്ടെന്നും ഇ.ഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. വീണ ഇഡിക്ക് മുന്നിൽ കാര്യങ്ങൾ സമ്മതിച്ചുവെന്നത് പച്ചക്കള്ളമാണ്. പച്ച മനുഷ്യരുടെ ഇറച്ചി തിന്ന് രസിക്കുന്നവർ ആട്ടം തുടരട്ടെയെന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പെണ്ണിന്റെ ശരീരത്തിൽ ടാറ്റുവുണ്ടോ? എന്നാൽ വേണ്ട, വേറെ പെണ്ണ് നോക്കാം… ഡേറ്റിങ്- മാച്ച് മേക്കിങ് പ്ലാറ്റ്‌ഫോമിന് തലവേദനയുണ്ടാക്കിയ യുവാവ്!! ‘ടാറ്റൂ ഇല്ലാത്ത പങ്കാളി വേണം’ ഓപ്ഷൻ ഇടേണ്ട അവസ്ഥ- വൈറലായി സിഇഒയുടെ പോസ്റ്റ്

BREAKING NEWS
'സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ലെന്നതാണ് സതീശന്റെ കരുത്ത്'; ജനകീയ നേതാവെന്ന വികാരമുണ്ടാകാൻ കാരണവും അതുതന്നെ': കെ.പി. നൗഷാദലി എംഎൽഎ; 'കേരളത്തിലെ ജനങ്ങൾ ഒരുപാട് ആഗ്രഹിച്ച് ഉണ്ടായ കുഞ്ഞാണ് വിഡി സതീശൻ സർക്കാർ'
29 Nov 2026
BREAKING NEWS
സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാൻ ക്ലാസിലെ എട്ടം​ഗ സംഘമെത്തി, എല്ലാവരും തിരികെ പോയിട്ടും മടങ്ങാതെ ക്രിസ്റ്റോയും അരുണും... വൈകിട്ടായിട്ടും കുട്ടികളെത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ കുടുംബക്കാർ ബാ​ഗ് കണ്ടെത്തിയത് മരക്കാനം കോർട്ടിന് സമീപമുള്ള ജലാശത്തിൽ!! മൃതദേഹങ്ങൾ കണ്ടെത്തി
29 Nov 2026
BREAKING NEWS
IFFI 2026-ൽ മികച്ച നടനുള്ള സിൽവർ പീക്കോക്ക് പുരസ്കാരം സ്വന്തമാക്കി റിഷബ് ഷെട്ടി, ആദരവ് ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ലെ അഭിനയത്തിന്
29 Nov 2026
BREAKING NEWS
അവിഹിത ബന്ധം കയ്യോടെ പിടിച്ചു, അമ്മായിയമ്മയെ മരത്തടികൊണ്ട് അടിച്ചുകൊന്ന് മരുമകളും കാമുകനും
29 Nov 2026