BREAKING NEWS

“നെയിം ബോർഡും യൂണിഫോമും ഇല്ലാതെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ വീട്ടിൽ കയറിയാൽ കണ്ണ് അടിച്ചുപൊട്ടിക്കും!! ഏത് അലിയാണെങ്കിലും ഡിവൈഎഫ്‌ഐക്ക് ഒരു കണക്കാണ്, സമരം അടിച്ചമർത്താൻ നോക്കിയാൽ ഷൗക്കത്തലിയുടെ പൊടിപോലും കാണില്ല”- കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം

· · 1 min read
Share: Copied!

കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലിക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ നേതാവ്. ഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിപിഎം, ഡിവൈഎഫ്‌‌ഐ നേതാക്കൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ചിലാണ് നേതാവിന്റെ ഭീഷണിപ്രസംഗമുണ്ടായത്.

“കോഴിക്കോട് കമ്മീഷണറുടെ പൊടിപോലും കാണില്ല, നെയിം ബോർഡും യൂണിഫോമും ഇല്ലാതെ പെോലീസ് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ വീട്ടിൽ കയറിയാൽ കണ്ണ് അടിച്ചുപൊട്ടിക്കും… എന്നിങ്ങനെ നീളുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. നികേഷിന്റെ ഭീഷണി.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങൾക്കിടെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ പെോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പ്രസംഗത്തിനിടെ പെോലീസ് ഉദ്യോഗസ്ഥരുടെയും സിറ്റി കമ്മീഷണറുടെയും പേരെടുത്തു പറഞ്ഞാണ് നേതാവ് വെല്ലുവിളി നടത്തിയത്. ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച നികേഷ്, നിയമവും മര്യാദയും പാലിക്കാതെ ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രവർത്തിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഭീഷണിപ്പെടുത്തി.

കൂടാതെ കമ്മീഷണർ ഷൗക്കത്തലിക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രസംഗത്തിൽ ഉയർന്നത്. “കമ്മീഷണർ ഷൗക്കത്തലി വന്നാൽ എല്ലാം ശരിയാകും എന്ന് പ്രചരിപ്പിക്കുകയും റീൽസുകളിൽ നിറയുകയും ചെയ്യുകയാണ്. എന്നാൽ ഏത് അലിയാണെങ്കിലും ഡിവൈഎഫ്‌ഐക്ക് ഒരു കണക്കാണ്. സമരം അടിച്ചമർത്താൻ നോക്കിയാൽ ഷൗക്കത്തലിയുടെ പൊടിപോലും കാണില്ല,” എന്ന് നികേഷ് ഭീഷണിപ്പെടുത്തി.

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026