BREAKING NEWS

അപകടകരമായ രീതിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് കാർ പായിച്ചുപോയി, പിന്നാലെ പോയി പരിശോധിച്ചപ്പോൾ യുവതി മദ്യലഹരിയിൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ കേസ്

· · 1 min read
Share: Copied!

കാസർകോട്: മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ്. കാസർകോട് പെരുമ്പള രാഗം നിവാസിൽ എസ്.ആർ. ധന്യയ്ക്കെതിരെ (28) ഇന്നലെ പുലർച്ചെയാണ് പോലീസ് കേസെടുത്തത്. അണങ്കൂരിൽ ദേശീയ പാതയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

അപകടകരമായ രീതിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് കാർ ഓടിച്ചു പോകുകയായിരുന്നു. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽ വച്ച് കാർ വീണ്ടും പരിശോധിച്ചപ്പോഴാണ് ധന്യ മദ്യലഹരിയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് അശ്രദ്ധമായി മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചതിന് പ്രതിക്ക് നോട്ടീസ് നൽകിയെന്ന് പോലീസ് അറിയിച്ചു.

ഫിഫ ലോകകപ്പ് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും വമ്പൻ ഫാൻ പാർക്കുകൾ ഒരുങ്ങുന്നു.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് ഈ അത്യാധുനിക ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. ഇന്ത്യയിൽ തന്നെ പൊതുപ്രദർശനത്തിനായി ഉപയോഗിക്കുന്ന ഏറ്റവും വലിയ ഇൻഡോർ എൽ.ഇ.ഡി സ്‌ക്രീനുകളാണ് ഈ മൂന്ന് വേദികളിലും ആരാധകരെ കാത്തിരിക്കുന്നത്.

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026