BREAKING NEWS

ശോ ഈ ചേട്ടന്റെയൊരു മറവി… തൃശൂരിൽ പുലിയിറങ്ങിയ സന്തോഷത്തിൽ ബാറിൽ കയറി അറഞ്ചം പുറഞ്ചം അഞ്ചാറ് പെ​ഗ് അകത്താക്കി!! വെള്ളമടിച്ച സന്തോഷമെല്ലാം ആവിയായത് നിമിഷനേരം കൊണ്ട്, നാട്ടിൽ നിന്ന് ഓടിച്ചുവന്ന വാഹനം എവിടെ പാർക്ക് ചെയ്തെന്ന് ഓർമയില്ല, ഡ്രൈവറും സുഹൃത്തുക്കളും തൃശൂർ മുഴുവൻ തപ്പി നടന്നത് രണ്ട് ദിവസം

· · 1 min read
Share: Copied!

തൃശൂർ: BAR എന്നു കണ്ടതോടെ പിന്നെയൊന്നും ഓർമയില്ല, വാഹനം എവിടേയോ കൊണ്ടെ പാർക്ക് ചെയ്ത് നേരെ ബാറിലേക്ക്… അടിയെല്ലാം കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ ഡ്രൈവറ് ചേട്ടൻ നേരത്തെ വണ്ടി എവിടെയാണ് പാർക്ക് ചെയ്തതെന്ന് മറന്നുപോയി… പിന്നീട് തപ്പി നടന്നത് രണ്ടു ദിവസം. തൃശൂരിൽ പുലിക്കളി ആഘോഷമുണ്ടായിരുന്ന 29ന് വൈകിട്ടാണ് ഈ ഡ്രൈവർ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മിനി ലോറിയുമായി നഗരത്തിലെത്തിയത്. തുടർന്നു ബാറിൽ കയറി മദ്യപിച്ചു. എന്നാൽ തിരിച്ചിറങ്ങിയപ്പോൾ വാഹനം പാർക്ക് ചെയ്ത സ്ഥലം മറന്നു. അന്നു തന്നെ ബാറിനു സമീപത്തും കുറുപ്പം റോഡിലും ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് പിറ്റേ ദിവസം സുഹൃത്തുക്കളോടൊപ്പം വീണ്ടും നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇന്നലെ ഉച്ചയോടെ സെന്റ് തോമസ് കോളജ് റോഡിൽ നിന്നാണു വാഹനം കണ്ടെത്തിയത്. കോളജ് റോഡിൽ സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫിസിനു മുന്നിലായിരുന്നു മിനി ലോറി പാർക്ക് ചെയ്തിരുന്നത്.

വാഹനം ശ്രദ്ധയിൽപെട്ട ഓഫിസ് മാനേജർ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. പിന്നാലെ പോലീസ് രജിസ്ട്രേഷൻ (ആർസി) വിവരങ്ങൾ പരിശോധിച്ച് വാഹന ഉടമയെ വിവരമറിയിക്കുകയായിരുന്നു.

‘കമ്മിഷണർ ഉണ്ട് , സൂക്ഷിക്കണം’; വാട്‌സാപ്പ് കോൾ നിർണായക തെളിവായി; മന്ത്രിയുടെ അറിവോടെ എക്സൈസ് കമ്മിഷണറുടെ ‘രഹസ്യ ഓപ്പറേഷൻ’; കോട്ടയത്ത് ഡെപ്യൂട്ടി കമ്മിഷണറും ശിങ്കിടികളുമടങ്ങുന്ന കൈക്കൂലി സംഘത്തെ കുടുക്കിലാക്കി

BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026