Kerala

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത്; തിരുവനന്തപുരത്ത് നാലംഗ സംഘം പിടിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരത്ത് ലഹരിക്കടത്ത് സംഘം പിടിയില്‍. തിരുവനന്തപുരം പൊഴിയൂരിലാണ് സംഘം പിടിയിലായത്. പതിനഞ്ച് ലക്ഷത്തിലധികം വിലവരുന്ന എംഡിഎംഎയുമായാണ് സംഘം പിടിയിലായത്. തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘമാണ് വനിത ഉള്‍പ്പെട്ട നാലംഗ സംഘത്തെ പിടികൂടിയത്.

കൊല്ലം സ്വദേശിനി ഷമി, തിരുവനന്തപുരം സ്വദേശികളായ കല്‍ഫാന്‍, ആഷിഖ്, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ കടത്തികൊണ്ടുവന്നത്. കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിച്ചത്.

BREAKING NEWS
പാലക്കാ‌ട് സ്കൂളിൽ വിദ്യാർഥി സഹപാഠിയെ വെടിവച്ചത് ഉത്തരേന്ത്യയിൽ നിർമിച്ച പോയിന്റ് 22 റിവോൾവർ ഉപയോ​ഗിച്ച്!! മുത്തച്ഛന്റെ തോക്ക് അലമാരയിൽ സൂക്ഷിച്ച സ്ഥലത്തുനിന്ന് എടുത്തതെന്ന് വിദ്യാർഥിയുടെ മൊഴി, കുട്ടിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം കേസ്... വെടിയേറ്റ സഹപാഠിയുടെ ശരീരത്തിൽനിന്ന് വെടിയുണ്ട നീക്ക...
26 Nov 2026
BREAKING NEWS
ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'രാമായണ'; അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
26 Nov 2026
BREAKING NEWS
മകൻ കള്ളം പറഞ്ഞു, ശിക്ഷയായി 9 വയസുകാരനെ നഗ്നനാക്കി ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് അയച്ച് പിതാവിന്റെ ക്രൂരത, ഏഴുവയസുകാരി മകളെക്കൊണ്ട് ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തിച്ചു, യാത്രക്കിടെ ഛർദിച്ച മകളെ വിമാനത്താവളത്തിലിട്ട് മർദിക്കുകയും ഇടിക്കുകയും ചെയ്തു- പിതാവിന് ആറുമാസം തടവ്
26 Nov 2026
BREAKING NEWS
'കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല' ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ; പരസ്യപ്പോരിലേയ്ക്ക് അണികളും
26 Nov 2026