Uncategorized

സർക്കാർ ആശുപത്രിയിൽ ഡോക്ടർക്ക് പുറത്തുപോയ സമയത്ത് ഡ്രൈവർ രോഗികളെ പരിശോധിച്ചു, മരുന്നും കുറിച്ചു; ചിലമരുന്നുകൾ പുറത്തുനിന്നു വാങ്ങണമെന്നും നിർദ്ദേശം; വിഡിയോ പുറത്ത്

· · 1 min read
Share: Copied!

കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർക്ക് പകരം ഡ്രൈവർ രോഗികളെ പരിശോധിക്കുകയും മരുന്നുകൾ കുറിക്കുകയും ചെയ്തതായി കണ്ടെത്തൽ. കാൻഷി റാം ജോയിന്റ് ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് സംഭവം. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ രാംകേഷ് കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് പോയ സമയത്താണ് ഡ്രൈവർ ഒപി വിഭാഗത്തിലെത്തിയ രോഗികളെ പരിശോധിച്ചത്.

ഡ്രൈവർ രോഗികളെ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പുറത്തുവന്ന വിഡിയോയിൽ രോഗികളെ അകത്തേക്ക് വിളിച്ച് അസുഖവിവരങ്ങൾ ചോദിക്കുന്നതും തുടർന്ന് മരുന്നുകൾ കുറിക്കുന്നതും കാണാം. കുറിപ്പടി നൽകുന്നതിനിടെ ചില മരുന്നുകൾ ആശുപത്രിയിൽ ലഭ്യമല്ലെന്നും പുറത്തുനിന്ന് വാങ്ങണമെന്നും ഡ്രൈവർ രോഗികളോട് പറയുന്നുമുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് ഡ്രൈവർ രോഗികളെ പരിശോധിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സംഭവത്തിൽ ഡോക്ടർ രാംകേഷിനോട് വിശദീകരണം തേടിയതായി ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. പിയൂഷ് മിശ്ര അറിയിച്ചു.

അതേസമയം, ഡ്രൈവർ രോഗിക്ക് കുറിപ്പടി നൽകിയതായി ഡോക്ടർ രാംകേഷ് സമ്മതിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗി തന്റെ പരിചയക്കാരനായിരുന്നെന്നും ഈ സമയത്താണ് ഡ്രൈവർ കുറിപ്പടി നൽകിയതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ ഡ്രൈവറെ ജോലിയിൽനിന്ന് പുറത്താക്കിയതായും രാംകേഷ് അറിയിച്ചു.

Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026
Uncategorized
കഴുത്തിനടിയില്‍ ഇലക്ട്രിക് ഹോട്ട് ബാഗ് വച്ചുറങ്ങി, 30കാരന്‍ ഷോക്കേറ്റ് മരിച്ചു
10 Oct 2026
BREAKING NEWS
ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി
07 Oct 2026
Uncategorized
'രതീഷ് ആർ. നായർ പക്കാ ബിജെപിക്കാരൻ, രാഷ്ട്രീയക്കാരനെയൊന്നും ഇത്തരം പോസ്റ്റിലേക്ക് വെക്കില്ല, പിരിച്ചുവിടും... എൻഎച്ച്എമ്മിലെ ഡോക്ടർമാരെ നിയമിക്കുന്നത് ആരോഗ്യമന്ത്രിയാണോ? അതൊക്കെ ഇന്റർവ്യൂ നടത്തിയിട്ടാണ് എടുക്കുന്നത്, അതിലൊന്നും മന്ത്രി ഇടപെടാറില്ല'- കെ മുരളീധരൻ
07 Oct 2026