BREAKING NEWS

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ആഗോള റിലീസ് സെപ്റ്റംബർ 3 ന്

· · 1 min read
Share: Copied!

കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ വമ്പൻ പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു മിനിറ്റുകൾ കൊണ്ട് തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴി ചിത്രത്തിൻ്റെ ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ 3ന് ആഗോള റിലീസായി എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

കൊച്ചി, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. സെപ്റ്റംബർ 3 ന് രാവിലെ 9 മണി മുതൽ ചിത്രത്തിൻ്റെ ഷോകൾ കേരളത്തിൽ ആരംഭിക്കും. വമ്പൻ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആണ് ചിത്രം ആഗോള തലത്തിലും കേരളത്തിലും ലക്ഷ്യമിടുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുക. ഇന്ന് സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ചിത്രത്തിൻ്റെ ട്രെയ്‌ലർ പാൻ ഇന്ത്യൻ ശ്രദ്ധയാണ് നേടിയത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ, ചേസ്, ത്രില്ലിംഗ് രംഗങ്ങൾ നിറഞ്ഞ, ഒരു പക്കാ സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് അദ്ദേഹം ഇതിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായി മാറി. ‘ഹൈ സ്റ്റേക്ക്സ്’ എന്ന പ്രമോ ഗാനവും, ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപക്ക് സീ മ്യൂസിക് ആണ് സ്വന്തമാക്കിയത്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ആർഡിഎക്സ് എന്ന സൂപ്പർ വിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026