BREAKING NEWS

കാനഡയ്ക്ക് മുന്നിൽ പുതിയ ഓഫറുമായി ട്രംപ്, ഗോൾഡൻ ഡോം തരാം യുഎസിന്റെ 51-ാമത് സംസ്ഥാനനാകാമോ?

· · 1 min read
Share: Copied!

വാഷിംഗ്ടൺ: കാന‍ഡയ്ക്കു മുൻപിൽ പുതിയ ഓഫറുമായി ട്രംപ്. യുഎസിന്റെ 51-ാമത് സംസ്ഥാനമാകാൻ കാനഡയ്ക്ക് മുൻപാകെ കൂറ്റൻ ഓഫറാണ് ട്രംപ് മുന്നോട്ടുവച്ചിരിക്കുന്നത്. യുഎസ് പുതുതായി നിർമിക്കുന്ന ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം തന്നെ സൗജന്യമായി നൽകാം എന്നതാണ് പുതിയ വാഗ്ദാനം.

അതേസമയം യുഎസിന്റെ ഭാഗമായില്ലെങ്കിൽ ഗോൾഡൻ ഡോം സ്വന്തമാക്കാൻ കാനഡ 61 ബില്യൺ ഡോളർ നൽകണമെന്നും ട്രംപ് പറഞ്ഞു. ‘ ഞാൻ കാനഡയോഡ് പറഞ്ഞിട്ടുണ്ട്, യുഎസിന്റെ ഭാഗമായില്ലെങ്കിൽ ഗോൾഡൻ ഡോമിന് 61 ബില്യൺ ഡോളർ നൽകണമെന്ന്. പക്ഷെ യുഎസിന്റെ ഭാഗമായാൽ ഒറ്റ ഡോളർ പോലും നൽകേണ്ട, സൗജന്യമാണ്. അവർ ഈ ഓഫർ പരിഗണിക്കുന്നുവെന്നാണ് ഞാൻ മനസിലാകുന്നത്’.

മുൻപും ട്രംപ് കാനഡയോട് യുഎസിന്റെ സംസ്ഥാനമാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കനേഡിയൻ സർക്കാർ ഈ ആവശ്യത്തെ പൂർണമായും തള്ളിക്കളയുകയായിരുന്നു. നിലവിലെ ഈ പ്രസ്താവനയോടും കാനഡ പ്രതികരിച്ചിട്ടില്ല.

അതേസമയം മിസൈൽ പ്രതിരോധ സംവിധാനമായ ഗോൾഡൻ ഡോം എത്രയും വേഗം പ്രവർത്തികമാക്കാനാണ് ട്രംപിന്റെ നീക്കം. യുഎസ് സ്പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗുട്ലെയ്‌നിനെ ദൗത്യത്തിന്റെ തലവനായി ട്രംപ് നിയമിച്ചിരുന്നു. റഷ്യ, ചൈന എന്നിവരുടെ ഭീഷണികൾ ഇല്ലാതെയാക്കാനും ‘അമേരിക്കൻ മാതൃഭൂമി’യെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

മിസൈലുകൾ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗോൾഡൻ ഡോം പ്രതിരോധ സംവിധാനം. ഇസ്രയേലിന്റെ അയേൺ ഡോം ആണ് മാതൃക. സർവൈലൻസ് സാറ്റ്ലൈറ്റുകൾ, ഇന്റർസെപ്റ്റർ സാറ്റ്ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് കൂടിയാണ് ഈ പ്രതിരോധ സംവിധാനം പ്രാവർത്തികമാക്കാൻ യുഎസ് പദ്ധതിയിടുന്നത്. 100 ശതമാനം വിജയമായിരിക്കും ഈ സംവിധാനം എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

എന്നാൽ 175 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചിലവ്. മാത്രമല്ല, പദ്ധതി പ്രാവർത്തികമാക്കാൻ വർഷങ്ങളെടുക്കും എന്നാണ് കരുതുന്നത്. നിലവിൽ ജനുവരി 2029ന് മുൻപാകെ പദ്ധതി നടപ്പിലാക്കാമെന്നാണ് കരുതുന്നത്. എന്നാൽ കമ്പനികളെ എങ്ങനെ തിരഞ്ഞെടുക്കുമെന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എങ്കിലും പെന്റഗൺ പദ്ധതിക്കായുള്ള മിസൈലുകൾ, സെൻസറുകൾ, സാറ്റ്ലൈറ്റുകൾ എന്നിവയെല്ലാം നിർമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

ആര്യാടൻ ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതൊന്നും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന കാര്യത്തിന് ഒരു തടസമല്ല, അല്ലാതെ യുഡിഎഫ് ഒരു വടിയെ സ്ഥാനാർഥിയായി നിർത്തിയാൽ പോലും കുഴപ്പമില്ല- പിവി അൻവർ

BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...
03 Nov 2026
BREAKING NEWS
ഭർത്താവും ഭാര്യയും കൂടി മദ്യപിച്ചെത്തി അയൽവാസിയുമായി വഴക്ക്, വയോധികയുടെ മുടിയിൽ കുത്തിപ്പിടിച്ചു, രക്ഷപ്പെടാനായി വയോധിക ഇവരുടെ കഴുത്തുപിടിച്ച് ഞെരിച്ചു, ആദിവാസി ഉന്നതിയിൽ സ്ത്രീ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
03 Nov 2026
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026