BREAKING NEWS

നന്നായി ആസ്വദിച്ചോളു, പക്ഷെ കാര്യമില്ല, അമേരിക്കയിൽ ഇതുവരെ മൂന്നാം കക്ഷി വിജയിച്ച ചരിത്രമില്ല!! കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു, – ട്രംപ്

· · 1 min read
Share: Copied!

ന്യൂയോർക്ക്: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ പ്രസ്താവനയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രം​ഗത്ത്. മസ്‌കിന്റെ തീരുമാനത്തെ പരിഹാസ്യം എന്നു വിശേഷിപ്പിച്ച ട്രംപ് പുതിയ പാർട്ടി കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും പറഞ്ഞു. അതേസമയം നാസ അഡ്മിനിസ്‌ട്രേറ്ററായി മസ്‌കിന്റെ സുഹൃത്ത് ജാരെഡ് ഐസക്മാനെ നാമനിർദ്ദേശം ചെയ്യാൻ സമ്മർദം ചെലുത്തിയെന്നും ട്രംപ് ആരോപിച്ചു.

‘അമേരിക്കയിൽ മൂന്നാമതൊരു രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് പരിഹാസ്യമാണ്. മൂന്നാം കക്ഷി തുടങ്ങുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. അദ്ദേഹത്തിന് അത് നന്നായി ആസ്വദിക്കാം. പക്ഷേ, അത് പരിഹാസ്യമാണെന്ന് ഞാൻ കരുതുന്നു. മൂന്നാം കക്ഷികൾ ഒരിക്കലും വിജയിച്ചിട്ടില്ല.’ ട്രംപ് കൂട്ടിച്ചേർത്തു.

കൂടാതെ മസ്‌കിനെതിരെ ട്രൂത്ത് സോഷ്യലിൽ ട്രംപ് പുതിയ പോസ്റ്റുമിട്ടു: ‘കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു. അമേരിക്കയിൽ അത് ഒരിക്കലും വിജയിച്ചിട്ടില്ലെന്ന വസ്തുത ഉണ്ടായിരുന്നിട്ടും, ഒരു മൂന്നാം രാഷ്ട്രീയ പാർട്ടികൂടി തുടങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നു – അമേരിക്കയിലെ സംവിധാനങ്ങൾ അവർക്കായി രൂപകൽപ്പന ചെയ്തതല്ലെന്ന് തോന്നുന്നു. പൂർണ്ണമായ തടസ്സവും അരാജകത്വവും സൃഷ്ടിക്കുക എന്നതാണ് മൂന്നാം കക്ഷികൾക്ക് ചെയ്യാവുന്ന കാര്യം. ആത്മവിശ്വാസവും ബുദ്ധിയും നഷ്ടപ്പെട്ട തീവ്ര ഇടതു ഡെമോക്രാറ്റുകളിലൂടെ നമുക്കത് മനസിലായിട്ടുണ്ട്!’

അതേസമയം നാസ അഡ്മിനിസ്‌ട്രേറ്ററായി മസ്‌കിന്റെ സുഹൃത്ത് ജാരെഡ് ഐസക്മാനെ നാമനിർദ്ദേശം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ട്രംപ് ആരോപിച്ചു. സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ട്രംപ് രൂപീകരിച്ച ഡോജി(ഡിപാർട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി- കാര്യക്ഷമതാ വകുപ്പ്)ന്റെ തലവനായിരുന്ന സമയത്താണ് മസ്‌ക് ഇക്കാര്യത്തിനായി സമ്മർദം ചെലുത്തിയതായും ട്രംപ് പറഞ്ഞു.

ഇതിനിടെ മസ്‌ക് രാഷ്ട്രീയത്തിൽ ഏർപ്പെടുന്നതിനു പകരം തന്റെ ബിസിനസുകൾ നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപിന്റെ ഫിനാൻസ് സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഉപദേശിച്ചി. ‘ഡോജ് വളരെ ജനകീയമായിരുന്നു. എന്നാൽ, മസ്‌ക് അങ്ങനെയായിരുന്നില്ല. മസ്‌കിന്റെ ബജറ്റ് വെട്ടിച്ചുരുക്കലുകളും പിരിച്ചുവിടലുകളും ജനപ്രിയമല്ലായിരുന്നു. മസ്‌ക് ഡോജ് തലവനായിരുന്ന സമയത്ത് ടെസ്‌ല അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങൾ ശ്രദ്ധിച്ചതുമില്ല.’ അദ്ദേഹം പറഞ്ഞു.

അതേസമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി പരമ്പരയായി പോസ്റ്റുകൾ ഇട്ട മസ്‌ക് തന്റെ പാർട്ടിയുടെ പേര് അമേരിക്ക പാർട്ടി എന്നാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത വർഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് മസ്‌ക് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജന്മംകൊണ്ട് അമേരിക്കൻ പൗരത്വമില്ലാത്തതിനാൽ മസ്‌കിന് മത്സരിക്കാൻ സാധിക്കില്ലെന്നാണ് കണക്കൂകൂട്ടൽ. 1971-ൽ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് മസ്‌ക് ജനിച്ചത്.

ഇതുവരെയുള്ള അമേരിക്കയുടെ ദീർഘകാല രാഷ്ട്രീയചരിത്രം പരിശോധിച്ചാൽ റിപ്പബ്ലിക്കൻമാരോ, ഡെമോക്രാറ്റുകളോ മാത്രമേ അധികാരത്തിലെത്തിയിട്ടുള്ളൂ. മൂന്നാം കക്ഷിയുമായി പലരും ഉദയം ചെയ്തിരുന്നെങ്കിലും അവയ്‌ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. പാർട്ടി പ്രഖ്യാപിക്കുമെന്ന് മസ്‌ക് സൂചന നൽകിയ ജൂൺ 30 മുതൽ ജൂലായ് രണ്ടുവരെ ക്വാണ്ടസ് ഇൻസൈറ്റ് നടത്തിയ അഭിപ്രായ സർവേയിൽ 14 ശതമാനം വോട്ടർമാർ പൂർണമായും 26 പേർ ഭാഗികമായും മസ്‌കിന്റെ പാർട്ടിയെ പിന്തുണച്ച് രം​ഗത്തെത്തിയിട്ടുണ്ട്.

കൂടെയുറങ്ങിയ ഭർത്താവ് മരിച്ചിട്ട് ആറു ദിവസം, എന്താ ഇവിടെ ദുർ​​ഗന്ധമെന്നു ചോദിച്ച മകനോട് എലി ചത്തുചീഞ്ഞ മണമെന്ന് മനോദൗർബല്യമുള്ള അമ്മയുടെ മറുപടി, ​ഗൃഹനാഥൻ മരിച്ചത് പുറംലോകമറിഞ്ഞത് ദിവസങ്ങൾക്കു ശേഷം

BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026