BREAKING NEWS

തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി അമേരിക്ക, 48 മണിക്കൂർ അന്ത്യശാസനം 5 ദിവസത്തേക്ക് നീട്ടി!! പൂർണ്ണവും സമ്പൂർണ്ണവുമായ പരിഹാരം കാണാൻ ഇറാനുമായി ചർച്ച… ശുഭ പ്രതീക്ഷയിൽ ട്രംപ്, പ്രതികരിക്കാതെ ഇറാനും ഇസ്രയേലും…

· · 1 min read
Share: Copied!

വാഷിങ്ടൺ: നിങ്ങളായി തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങൾ രം​ഗത്തെത്തിയതോടെ പുതിയ വഴികൾ തുറന്നുവന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് ‘പൂർണ്ണവും സമ്പൂർണ്ണവുമായ പരിഹാരം’ കണ്ടെത്തുന്നതിനെക്കുറിച്ച് ഇറാനുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു.

‘കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും ഇറാനും വളരെ നല്ലതും ഫലപ്രദവുമായ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് 48 മണിക്കൂർ അന്ത്യശാസനം ഇറാന് നൽകിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ചർച്ച നടന്നതായി ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്.

ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ എല്ലാ സൈനിക നടപടികളും അഞ്ച് ദിവസത്തേക്ക് നീട്ടിവെച്ചതായും ട്രംപ് അറിയിച്ചു. ഈ ആഴ്ച മുഴുവൻ ചർച്ച തുടരും. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ വിജയത്തിന് വിധേയമായിരിക്കും തുടർന്നുള്ള നടപടികളെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ ചർച്ചകൾ നടക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചിട്ടില്ല.

അതേസമയം നേരത്തെ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് പൂർണമായും തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഇറാന്റെ ഏറ്റവും വലിയ ഊർജനിലയങ്ങളാണ് ആദ്യം തകർക്കുകയെന്ന് ട്രംപ് പറയുകയുണ്ടായി. ഇതിന് പിന്നാലെ ഇറാനും ഭീഷണിമുഴക്കിയിരുന്നു. അമേരിക്ക തങ്ങളുടെ ഊർജനിലയങ്ങൾ തകർത്താൽ അത് പുനർനിർമിക്കുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും ഗൾഫ് രാജ്യങ്ങളിലെ പവർപ്ലാന്റുകൾ ലക്ഷ്യമിടുമെന്നും ഇറാൻ പറഞ്ഞിരുന്നു. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്.

‘എന്റെ പേരിൽ വ്യാജ ഒപ്പിട്ടു… ഈ അഴിമതിക്ക് കൂട്ടുനിൽക്കാനാവില്ല, പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു’!! 30 ലക്ഷം നിക്ഷേപകനറിയാതെ പിൻവലിച്ചു, പലിശ മറ്റൊരക്കൗണ്ടിലേക്ക് മാറ്റി, വ്യാജരേഖ ചമച്ച് മറ്റൊളുടെ പേരിൽ വായ്പയെടുത്ത് നേതാക്കൾ വീതിച്ചെടുത്തു…അടൂർ സഹകരണ സംഘത്തിൽ വൻ ക്രമക്കേട്, സിപിഎം നേതാക്കൾക്കെതിരെ മുൻ എംഎൽഎയുടെ ഭാര്യ

BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026
BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
ഷൂട്ടിങ്ങിനിടെ വൻ അപകടം; ക്രെയിനിൽനിന്ന് കാർ വാനിലേക്ക് പതിച്ചു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇമ്രാൻ ഹാഷ്മി
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026