തിരുവനന്തപുരം: ആറ്റിങ്ങൽ കാറിൽ കൊണ്ടുവന്നിറക്കിയ നായയെ അതേ കാറിടിപ്പിച്ച് കൊന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ കാട്ടുമ്പുറത്താണ് സംഭവം നടന്നത്. കാറിലെത്തിയ സംഘം ഡോർ തുടർന്ന് നായയെ കാറിൽ നിന്ന് ഇറക്കി വിട്ടു.
കാറിലുണ്ടായിരുന്നവർ തിരികെ പോകുമ്പോൾ നായ പിന്നാലെ ഓടിയതും കാർ പിന്നിലേക്കെടുത്ത് നായയെ ഇടിച്ചു കൊല്ലുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അതു വഴി വന്ന ബൈക്ക് യാത്രക്കാർ സംഭവം കണ്ട് ബഹളമുണ്ടാക്കിയെങ്കിലും കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.
കാറിന്റെ ടയർ നായയുടെ ശരീരത്തിലൂടെ പലതവണ കയറി ഇറങ്ങിയെന്നും റിപ്പോർട്ടുണ്ട്.






