BREAKING NEWS

അശ്വിൻ ചേട്ടൻ രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നുവെന്നു ചോദിക്കും- ജീവനക്കാരി, വീട്ടിൽ ബിരിയാണി ആണ് മോളേ… മണ്ണു വാരി അവൻ തിന്നാറില്ല, ‘അവൻ ഓടിക്കുന്നത് റോൾസ് റോയിസാണ് മോളെ.. തള്ളി വണ്ടി നോക്കുവാണേൽ അറിയിക്കാമേ… ദിയ കൃഷ്ണ

· · 1 min read
Share: Copied!

കൊച്ചി: ഓ ബൈ ഓസി’യിലെ ജീവനക്കാരി തന്റെ ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ഉന്നയിച്ച ആരോപണത്തിനു ചുട്ട മറുപടിയുമായി ദിയ കൃഷ്ണ. ‘ഓ ബൈ ഓസി’യിലെ ആരോപണ വിധേയയായ ജീവനക്കാരികൾ ഒരാൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ ദിയയുടെ ഭർത്താവ് അശ്വിനെതിരെ ആരോപണവുമായി പരസ്യമായി രംഗത്തുവന്നിരുന്നു. ദിയയുടെ ഭർത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക് എന്ന അടിക്കുറിപ്പോടെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വീഡിയോയിലാണ് ദിയ കൃഷ്ണ മറുപടി കൊടുത്തത്.

‘‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. മാത്രമല്ല രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലൻമാരെ പോലെയാണ് സംസാരിക്കുന്നത്,’’ ജീവനക്കാരിയുടെ ഈ ആരോപണമാണ് റീലിൽ കാണാനാകുക. ഇതിനു താഴെ ദിയ കൃഷ്ണയുടെ മറുപടി ഇങ്ങനെ, ‘ വീട്ടിൽ ബിരിയാണി ആണ് മോളേ..മണ്ണു വാരി അവൻ തിന്നാറില്ല.’ ഇതിനു താഴെ നിരവധി പേർ ദിയയെ പിന്തുണച്ച് രംഗത്തെത്തിയത്. ഈ കമൻറിന് മാത്രം 1 ലക്ഷത്തിന് മുകളിൽ പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്.

ഇതേ വീഡിയോ ദിയ ഇൻസ്റ്റയിൽ പങ്കുവച്ചു. ‘അവൻ ഓടിക്കുന്നത് റോൾസ് റോയിസാണ് മോളെ.. തള്ളി വണ്ടി നോക്കുവാണേൽ അറിയിക്കാമേ..’ എന്നായിരുന്നു ദിയയുടെ കമൻറ്.

പോലീസെത്തിയപ്പോഴേക്കും ആട് കിടന്നിടുത്ത് രോമം പോലുമില്ല!! ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഒളിവിൽ,  കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറും, കൃഷ്ണകുമാറിനെതിരായ ബലാത്സം​ഗ ആരോപണം വ്യാജം

BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026
BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026