BREAKING NEWS

പോലീസെത്തിയപ്പോഴേക്കും ആട് കിടന്നിടുത്ത് രോമം പോലുമില്ല!! ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഒളിവിൽ,  കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറും, കൃഷ്ണകുമാറിനെതിരായ ബലാത്സം​ഗ ആരോപണം വ്യാജം

· · 1 min read
Share: Copied!

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ ജീവനക്കാരികൾ ഒളിവിലെന്ന് പോലീസ്. വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളെ അന്വേഷിച്ച് കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്നിടത്ത് പോലീസ് പോയിരുന്നെങ്കും കണ്ടെത്താനായിരുന്നില്ല. പിന്നീട് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ജീവനക്കാരെ ഇന്നലെയും കണ്ടെത്താനായില്ലെന്ന് മ്യൂസിയം പോലീസ് വ്യക്തമാക്കി.

അതേസമയം കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിവൈഎസ്പി ഷാജിക്ക് അന്വേഷണ ചുമതല. ഇന്നലെ വൈകുന്നേരമാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്. ലോക്കൽ പോലീസിൻറെ അന്വേഷണം അന്തിമഘട്ടത്തിൽ നിൽക്കവേയാണ് സിറ്റി പെോലീസ് കമ്മിഷണറുടെ ശുപാർശ പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞ ദിവസം തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് ദിയ പരാതി നൽകിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകളെന്നാണ് പോലീസ് കണ്ടെത്തൽ.

പോലീസ് സ്റ്റേഷനിൽ ഹാജരായില്ല, വീടുകളിലുമില്ല, എല്ലാം കഴിഞ്ഞ് തെളിവുമായി മൊഴിയെടുക്കാൻ പോലീസെത്തിയപ്പോഴേക്കും ജീവനക്കാർ മുങ്ങി? ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് മുക്കിയത് 66 ലക്ഷം, പണം ബന്ധുക്കൾക്ക് നൽകിയെന്ന് കണ്ടെത്തൽ

ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്. ഈ പണം പിന്നീട് പിൻവലിച്ച് ദിയ്ക്ക് നൽകിരുന്നതായി ജീവനക്കാരികൾ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതേസമയം ഇവർ എത്ര രൂപ പിൻവലിച്ചിട്ടുണ്ടെന്ന് പരിശോധനയിലാണ് പോലീസ്. സ്ഥാപനത്തിലെത്തി സാധനങ്ങൾ വാങ്ങിയവരുടെ രജിസ്റ്റർ പോലീസ് ശേഖരിച്ചു. ഇതിൽ സാധനങ്ങൾ വാങ്ങിയവരുടെ പേരും ഫോൺ നമ്പറുമുണ്ട്. ഓരോരുത്തരെയായി പോലീസ് വിളിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ്. ജീവനക്കാർ തട്ടിയെടുത്ത തുക ഇവരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് അയച്ചതിന്റെ ബാങ്ക് രേഖകൾ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു.

അതേ സമയം, കൃഷ്ണകുമാർ തടങ്കലിൽ വച്ച് ബാലാത്സഗം ചെയ്യുന്നമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് ജീവനക്കാരികളുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇതേവരെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും ജീവനക്കാർ ആരോപിക്കുന്ന തരത്തിൽ ബലപ്രയോഗം നടന്നതായി പോലീസിനു കണ്ടെത്താനായിട്ടില്ല.

പോക്സോ കേസെടുത്ത് എട്ടാം ദിവസവും തൻറെ വീടിനുമുന്നിൽ കൂടി അധ്യാപിക സ്വതന്ത്രമായി സഞ്ചരിക്കുന്നത് അത്യധികം വേദനിപ്പിക്കുന്നുവെന്ന് പ്ലസ് വൺ വിദ്യാർഥിനി!! വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച ഹിന്ദി അധ്യാപികയെ സംരക്ഷിച്ച് പോലീസ്

BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026