BREAKING NEWS

“നരേന്ദ്ര, പൊങ്ങച്ചം പറയുന്നത് അവിടെ നിർത്തൂ, എന്നിട്ട് ഈ വെല്ലുവിളി സ്വീകരിക്കൂ… ചങ്കൂറ്റമുണ്ടോ മേയ് 4-ന് മമതയും ടിഎംസിയും ബംഗാളിൽ വിജയിക്കുമ്പോൾ, പ്രധാനമന്ത്രിപദം രാജി വെക്കാൻ?… മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി

· · 1 min read
Share: Copied!

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും വിജയം നേടിയാൽ രാജി വെയ്ക്കാൻ ധൈര്യമുണ്ടോയെന്ന് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ.

“നരേന്ദ്ര, ബംഗാളിലെ 294 സീറ്റുകളിലും താങ്കളാണ് സ്ഥാനാർഥിയെന്ന് താങ്കൾ പ്രഖ്യാപിച്ചു. പൊങ്ങച്ചം പറയുന്നത് അവിടെ നിർത്തൂ. എന്നിട്ട് ഈ വെല്ലുവിളി സ്വീകരിക്കൂ. മേയ് 4-ന്, മമത ബാനർജിയും ടിഎംസിയും ബംഗാളിൽ വിജയിക്കുമ്പോൾ, പ്രധാനമന്ത്രിപദം രാജിവെയ്ക്കുക, ചങ്കൂറ്റമുണ്ടോ?” സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂ‌‌ടെയായിരുന്നു ഡെറക് ഒബ്രിയാന്റെ വെല്ലുവിളി.

അതേസമയം രണ്ടാംഘട്ടത്തിൽ സംസ്ഥാനത്ത് 142 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ഭൂരിഭാഗവും തൃണമൂൽ ശക്തികേന്ദ്രങ്ങളാണ്. ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 32.1 ദശലക്ഷം വോട്ടർമാരാണ വോട്ട് രേഖപ്പെടുത്താനായി പോളിങ് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 1,448 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ അങ്കത്തിനിറങ്ങുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷമായ ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ വ്യാപകമായി പ്രചാരണം നടത്തി. പ്രധാനമന്ത്രി മോദി മാർച്ച് 15 മുതൽ 19 റാലികൾ നടത്തി ബം​ഗാളിൽ പ്രചരണത്തിനുണ്ടായിരുന്നു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026