BREAKING NEWS

· · 1 min read
Share: Copied!

ന്യൂഡൽഹി: ഭാര്യയുടെ ശല്യം സഹിക്കാനാകാതെ  ഡൽഹിയിൽ ജഡ്ജിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 30 വയസ്സുള്ള അമൻ കുമാർ ശർമ്മയാണ് ആത്മഹത്യ ചെയ്തത്. അമന് ഭാര്യയുമായി നിരന്തരം തർക്കമുണ്ടായിരുന്നതായി ജഡ്ജിയുടെ ബന്ധുക്കൾ പറഞ്ഞു.

അമൻ അച്ഛനെ വിളിച്ച് സഹിക്കാന്‍ കഴിയുന്നില്ല. മുന്നോട്ട് ജീവിക്കുന്നത് പ്രയാസമായിയെന്ന് പറഞ്ഞതായി അമൻ കുമാർ ശർമ്മയുടെ ബന്ധു പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമൻ തന്റെ പിതാവിനെ വിളിച്ച് വളരെ വിഷമമുണ്ട്, ജീവിതം ദുഷ്‌കരമായി എന്ന് പറഞ്ഞിരുന്നു. ഈ കോൾ ലഭിച്ചതിന് ശേഷം പിതാവ് അൽവാറിൽ നിന്ന് ദൽഹിയിൽ എത്തി. അവിടെ വെച്ച് മകനും മരുമകളും വഴക്കിടുന്നത് അദ്ദേഹം കണ്ടു.

ഇതിനിടയിൽ മരുമകൾ സ്ഥലം വിട്ടുപോകൂ അല്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു. രാവിലെ ഇരുവരും വീണ്ടും വഴക്കിട്ടു. തുടർന്ന് ജഡ്ജി കുളിമുറിയിൽ പൂട്ടി കിടന്നു. പിന്നീട്, അദ്ദേഹത്തിന്റെ മൃതദേഹം ഒരു കുരുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധു ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.

രണ്ട് മാസമായി ജഡ്ജി ഭാര്യയുമായി തർക്കത്തിലായിരുന്നുവെന്നും ബന്ധു പറഞ്ഞു. അച്ഛൻ പോലീസിന് നൽകിയ മൊഴിയിൽ ആത്മഹത്യയ്‌ക്ക് തൊട്ടുമുമ്പ് ഭാര്യാഭർത്താക്കന്മാർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഭാര്യ ഉച്ചത്തിൽ നിലവിളിക്കുകയും അമൻ കരയുകയും ചെയ്തുവെന്നാണ് മൊഴി.മരിച്ചയാളുടെ ഭാര്യയും ഒരു ജുഡീഷ്യൽ ഓഫീസറാണെന്നും അവരുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026