BREAKING NEWS

213 കിലോമീറ്റർ യാത്ര ഇനി വെറും രണ്ടര മണിക്കൂറിൽ; ഇടയ്ക്ക് 12 കി.മി വന്യജീവി ഇടനാഴിയും; ഡൽഹി- ദെഹ്റാദൂൺ പാത തുറന്നു; അഭിമാനത്തോടെ ഇന്ത്യ

· · 1 min read
Share: Copied!

ദെഹ്റാദൂൺ: ഡൽഹിയിൽ നിന്ന് ദെഹ്റാദൂണിലേക്കുള്ള യാത്ര ഇനി വളരെ വേഗത്തിൽ പൂർത്തിയാക്കാം. മുൻപ് ഏകദേശം ആറുമണിക്കൂർ എടുത്തിരുന്ന യാത്ര ഇനി രണ്ടരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാകും. ഡൽഹി–ദെഹ്റാദൂൺ സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

ഏകദേശം 12,000 കോടി രൂപ ചെലവിൽ 213 കിലോമീറ്റർ ദൈർഘ്യത്തിൽ ആറുവരിപ്പാതയായാണ് ഈ എക്‌സ്പ്രസ് പാത നിർമിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയിൽ മൂന്ന് റെയിൽവേ മേൽപ്പാലങ്ങളും നാല് പ്രധാന പാലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വന്യജീവികളുടെ സ്വതന്ത്ര സഞ്ചാരത്തിനായി സഹാറൻപൂരിൽ 12 കിലോമീറ്റർ നീളത്തിൽ പ്രത്യേക ഇടനാഴി ഒരുക്കിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി ഇടനാഴിയെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. കൂടാതെ, എട്ട് പ്രത്യേക വന്യജീവി പാതകളും ആനകളുടെ സഞ്ചാരത്തിനായി രണ്ട് അടിപ്പാതകളും നിർമിച്ചിട്ടുണ്ട്.

ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിനു സമീപം ആരംഭിക്കുന്ന ഈ പാത ബാഗ്പത്, ബറൗട്ട്, മുസഫർനഗർ, ഷാംലി, സഹാറൻപൂർ എന്നീ നഗരങ്ങളിലൂടെ കടന്നുപോകുന്നു.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതി പ്രദേശത്തെ വ്യാപാര-വ്യവസായ വളർച്ചയ്ക്കും വിനോദസഞ്ചാര വികസനത്തിനും സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.

ഉദ്ഘാടനത്തിന് മുമ്പായി വന്യജീവി ഇടനാഴി സന്ദർശിച്ച പ്രധാനമന്ത്രി, ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര വളർച്ചയെ പ്രശംസിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു.

അമേരിക്കയുടെ ദൂതുമായി പാക് സൈനിക മേധാവിയും ആഭ്യന്തര മന്ത്രിയും അടങ്ങുന്ന സംഘം ഇറാനിൽ; രണ്ടാം ഘട്ട ചർച്ചയ്ക്ക് കളം ഒരുങ്ങുന്നുന്നു

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026