BREAKING NEWS

പുലി പകുതി ഭക്ഷിച്ച നിലയിൽ നാലുവയസുകാരിടെ മൃതദേഹം!! കുട്ടിയെ പുലി ആക്രമിച്ചത് വീടിനു മുന്നിൽ കളിക്കുമ്പോൾ, മൃതദേഹം കണ്ടെത്തിയത് എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റർ മാറി കാട്ടിൽ, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം

· · 1 min read
Share: Copied!

തൃശൂർ: കേരള അതിർത്തി മേഖലയായ തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റർ മാറി കാട്ടിലായി പാതി ഭക്ഷിച്ച നിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ലയം തൊഴിലാളികളും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം തമിഴ്നാട് സർക്കാർ അനുവദിച്ചു. ഇതിൽ അമ്പതിനായിരം രൂപ ഇന്ന് തന്നെ കൈമാറും. ഇതിനിടെ കുട്ടിയുടെ പോസ്റ്റ്മോർട്ട നടപടികളും വാൽപ്പാറയിൽ തന്നെ നടക്കും.

ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂർ, എയർ ഇന്ത്യയുടെ വാതിലിന് കുലുക്കം; അസ്വാഭാവിക ശബ്‍ദത്തിൽ ഭയന്ന് യാത്രക്കാർ

 

 

BREAKING NEWS
എടിഎം കാർഡ് അസം സ്വദേശിയുടെ പേരിൽ, സിം വൈക്കം സ്വദേശിയുടേത്... കാശുപോകുന്നത് സിഐയുടെ പോക്കറ്റിലേക്കും!! ഇരകൾ മണ്ണ് മാഫിയ സംഘങ്ങൾ, മറ്റ് അനധികൃത ഇടപാട് നടത്തുന്നവർ, 45 ദിവസത്തിനിടെ പി.എ. ഷമീർഖാൻ ഗൂഗിൾ പേ വഴി സമ്പാദിച്ചത് 2.28 ലക്ഷം, പണം അക്കൗണ്ടിലെത്തിയാൽ മാസ്ക്കും ഹെൽമറ്റും ധരിച്ച് ബൈക്കിൽ എടിഎം ...
17 Oct 2026
BREAKING NEWS
മന്ത്രിസഭ പോലും അറിഞ്ഞില്ലേ? 12,710 കോടിയുടെ ഭൂമി ഇടപാടിൽ വൻ ചോദ്യങ്ങൾ; കിഫ്ബി രേഖകൾ പുറത്ത്!
17 Oct 2026
BREAKING NEWS
സിപിഐ (എം) സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറി, മകള്‍ക്കായി കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പിണറായി ഇഎംഎസിനെ ഓര്‍ക്കണമായിരുന്നു, എം വി ഗോവിന്ദന് ഔചിത്യ ബോധമില്ല, നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയത് അയാളുടെ നിലപാടുകള്‍ കൊണ്ട്, വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ സൂക്ഷ വിമര്‍ശനം
17 Oct 2026
BREAKING NEWS
സമരസഖാവിന്റെ ജീവിതം ദൃശ്യകാവ്യമാകുന്നു: പി.കെ. ഗുരുദാസനെക്കുറിച്ച് പുതിയ ഡോക്യുമെന്ററി വരുന്നു, സംവിധാനം ബിജു നെട്ടറ
17 Oct 2026