BREAKING NEWS

വനിത മാധ്യമ പ്രവർത്തകർക്ക്​ എതിരായ സൈബർ ലിഞ്ചിങ്​ തടയണം: കെ.യു. ഡബ്ല്യു.ജെ

· · 1 min read
Share: Copied!

തിരുവനന്തപുരം: വനിത മാധ്യമ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നതിന്​ സൈബർ ഇടങ്ങളിൽ നടക്കുന്ന ആസൂത്രിത ആക്രമണത്തിന്​ അറുതിവരുത്താൻ അടിയന്തര നടപടി വേണമെന്ന്​ കേരള പത്രപ്രവർത്തക യൂണിയൻ. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവർത്തകർക്ക്​ കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ്​ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്​. ​

അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മർദ സാഹചര്യങ്ങളിലൂടെ തൊഴിൽ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവർത്തകർക്കു നേരെ നടക്കുന്ന ഈ സൈബർ ലിഞ്ചിങ്​ സ്വൈര്യ ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ്​ ഉയർത്തുന്നത്​.

എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന്​ ഉണ്ടായിട്ടുണ്ടെങ്കിൽ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാൻ രാജ്യത്ത്​ നിയമസംവിധാനങ്ങൾ ഉണ്ടായിരിക്കെ മാധ്യമപ്രവർത്തകരെ സൈബർ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. പ്രമുഖരായ വനിത മാധ്യമപ്രവർത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബർ ലിഞ്ചിങ്ങിനുമാണ്​ സൈബർ ഗുണ്ടകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്​. ഈ സൈബർ ക്രിമിനലുകളെ വിലക്കാൻ ബന്ധപ്പെട്ട പാർട്ടി നേതൃത്വങ്ങൾ ഇടപെടണം.

ശക്​തമായ നിയമ നടപടികളിലൂടെ ഈ സൈബർ ആക്രമണത്തിന്​ അറുതിവരുത്താനും സൈബർ ക്രിമിനലുകളെ അറസ്റ്റ്​ ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ മുഖ്യമന്ത്രിക്കും പൊലീസ്​ മേധാവിക്കും നൽകിയ നിവേദനത്തിൽ യൂണിയൻ പ്രസിഡന്‍റ്​ കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും ആവശ്യപ്പെട്ടു.

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026