BREAKING NEWS

ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം സർക്കാരിന് അഴിമതി നടത്താനെന്ന് എം.വി. ഗോവിന്ദൻ; ബാർ ലൈസൻസ് വിവാദത്തിലും വിമർശനം; ’വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രം’

· · 1 min read
Share: Copied!

ന്യൂഡൽഹി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തെച്ചൊല്ലി യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഴിമതി നടത്താൻ സൗകര്യമുള്ള ഉദ്യോഗസ്ഥരെ വകുപ്പുകളിൽ നിയമിക്കാനാണ് കൂട്ടത്തോടെ സ്ഥലംമാറ്റം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രമാണെന്നും അദ്ദേഹം ഡൽഹിയിൽ പ്രതികരിച്ചു.

സിവിൽ സർവീസ് ബോർഡ് ചേരാതെയുള്ള സ്ഥലംമാറ്റത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥർതന്നെ രംഗത്തെത്തിയിരുന്നു. ബാർ ലൈസൻസ് ആദ്യം അനുവദിച്ചപ്പോൾ അതിനെ അംഗീകരിക്കുകയും വിവാദമായപ്പോൾ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ബാർ ലൈസൻസ് നടപടികൾ അന്വേഷിക്കുമെന്ന സർക്കാർ നിലപാടിനെയും ഗോവിന്ദൻ പ്രതികരിച്ചു. ഏത് അന്വേഷണവും വരട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കൊല്ലത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്തതിനെത്തുടർന്ന് വിവിധ പെൻഷനുകളിൽനിന്ന് 37,000 പേരെ ഒഴിവാക്കുന്ന സാഹചര്യം ഗൗരവകരമാണെന്നും ഗോവിന്ദൻ പറഞ്ഞു. പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഫലപ്രദമായ ഇടപെടൽ വേണം. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ആളുകളെ ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് കേരളത്തിലാകെ ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർ സി.സി. സിസ തോമസിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ മാപ്പെഴുതിനൽകണമെന്ന നിബന്ധനയെയും ഗോവിന്ദൻ വിമർശിച്ചു. മാപ്പെഴുതുന്ന രീതി ആർഎസ്എസുകാരുടേതാണെന്നും സവർക്കർ ഉൾപ്പെടെയുള്ളവർ കേസുകളിൽനിന്ന് ഒഴിവാകാൻ മാപ്പെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രീതി കേരളത്തിലെ വിദ്യാർഥി സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

12 വിദ്യാർഥികൾ മാപ്പെഴുതിനൽകിയാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കൂ എന്ന നിബന്ധന സിൻഡിക്കേറ്റ് മുന്നോട്ടുവച്ചിരുന്നു. വിഷയം സിൻഡിക്കേറ്റ് ചർച്ച ചെയ്തശേഷമാണ് അച്ചടക്കസമിതി റിപ്പോർട്ട് പുറത്തുവന്നത്. അച്ചടക്ക നടപടി പിൻവലിക്കാനാവില്ലെന്ന നിലപാടിലാണ് വൈസ് ചാൻസലർ സി.സി. സിസ തോമസ്. കോടതിയിൽനിന്ന് പ്രതികൂല നടപടിയുണ്ടായാൽ ശക്തമായി പ്രതിഷേധിക്കുമെന്നും എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.

മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

BREAKING NEWS
ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ കയറി കഴുത്തറുത്ത് കൊല്ലാൻ ശ്രമം, തടുക്കുന്നതിനിടെ പെൺകുട്ടിയുടെ കൈയ്ക്കും രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരിലൊരാൾക്കും പരുക്കേറ്റു, രക്ഷപ്പെട്ട് ഓടി കുറ്റിക്കാട്ടിലൊളിച്ച പ്രതിയെ പിടികൂടി പോലീസ്
03 Nov 2026
BREAKING NEWS
വിസിക്കെതിരെ അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും...കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി, നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാവില്ല!! സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയത് മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെ- സർവകലാശാല!! ഉത്തരവ...
03 Nov 2026
BREAKING NEWS
മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
03 Nov 2026
BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026