BREAKING NEWS

പട്ടാപ്പകൽ വനിതാ നേതാവിന്റെ വീട്ടിൽ നിന്ന് സിപിഎം എംഎൽഎയെ ഭർത്താവും നാട്ടുകാരും ചേർന്നു പൊക്കി!! വിഷയം പ്രശ്നം പുറത്തറിയാതെ തടഞ്ഞ് പ്രമുഖ പ്രാദേശിക നേതാവ്

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎയെ പറവൂരിൽ പട്ടാപ്പകൽ സിപിഎം വനിതാ നേതാവിൻറെ വീട്ടിൽ നിന്ന് പൊക്കി. വനിതാ നേതാവിന്റെ വീട്ടിൽ കയറിയ എംഎൽഎയെ നേതാവിൻറെ ഭർത്താവും നാട്ടുകാരും ചേർന്ന് വീടിനുള്ളിൽനിന്നു പിടികൂടുകയായിരുന്നു. എംഎൽഎ എത്തിയ അതേസമയം വനിതാ നേതാവിൻറെ ഭർത്താവ് രാവിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പുറത്തേക്കു പോയിരുന്നു.

അപ്രതീക്ഷിതമായി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് സ്പെയർ താക്കോൽ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിച്ചപ്പോൾ തുറന്നില്ല. ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ, ഫോൺ വീടിനുള്ളിൽ റിങ് ചെയ്തതല്ലാതെ പ്രതികരണമുണ്ടായില്ല.

ഇതേത്തുടർന്ന് ഭർത്താവ് സമീപവാസികളുമൊത്ത് വീടിൻറെ പൂട്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് എംഎൽഎയെ കണ്ടത്. ഇതോടെ ഭർത്താവ് എംഎൽഎയെ വേണ്ടവിധം കൈകാര്യം ചെയ്തു. വിശദീകരിക്കാൻ ശ്രമിച്ച എംഎൽഎയെ ഭർത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം.

എംഎൽഎ വാഹനം ഏറെ ദൂരെ നിർത്തിയിട്ട ശേഷമാണ് വനിതാ നേതാവിൻറെ വീട്ടിലെത്തിയത്. സമീപവാസികളും സംഭവത്തിനു സാക്ഷികളായതിനാൽ ഇത് പുറത്തറിയുകയും ചെയ്തു. ഈ വിഷയം കോൺഗ്രസ് പ്രവർത്തകർ വിഷയം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രമുഖ പ്രാദേശിക നേതാവ് ഇടപെട്ട് തടഞ്ഞതായാണ് വിവരം.

അതേസമയം അടുത്തിടെ ഒട്ടേറെ പരിപാടികൾ നടത്തി മികച്ച എംഎൽഎ എന്ന പേര് സമ്പാദിക്കാൻ ശ്രമിച്ച എംഎൽഎയെയാണ് വനിതാ നേതാവിന്റെ വീട്ടിൽ നിന്ന് പൊക്കിയത്. സംഭവത്തിൽ പാർട്ടിക്ക് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും, നാട്ടുകാർ പലരും സംഭവത്തിനു ദൃക്‌സാക്ഷികളാണ്. കൂടാതെ സമൂഹമാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്.

ഗായകൻ സിദ്ദു മൂസേവാലയ്ക്ക് നേരെയും ദിഷ പഠാണിയുടെ വീടിനു നേരേയും വെടിയുതിർത്തത് ഒരേ മോഡലിലുള്ള പിസ്റ്റളിൽ നിന്ന്!! പാക്കിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി ഇന്ത്യയിലേക്ക് കടത്തിയ അതേ സിഗാന, ഗ്ലോക്ക് പിസ്റ്റളുകൾ, വെടിവെപ്പിന് പിന്നിൽ ഗോൾഡി ബ്രാർ സംഘവുമായി ബന്ധമുള്ള ഷൂട്ടർമാർ

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026