BREAKING NEWS

സ്വർണത്തിന്റെയും പണത്തിന്റേയും കണക്ക് കാണിച്ച് വ്യൂസ് കൂട്ടാനുള്ള ടെക്നിക്ക് പണിയായി!! പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ മോഷണം, പിൻവാതിൽ തകർത്ത് അകത്തുകയറി പൂജാ മുറിയിൽ സൂക്ഷിച്ചിരുന്ന 118 പവൻ സ്വർണവും പണവും കള്ളന്മാർ നൈസായി അടിച്ചുമാറ്റി, സ്വർണമിരുന്ന സ്ഥലമടക്കം മോഷ്ടാക്കൾക്ക് മനസിലായത് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ

· · 1 min read
Share: Copied!

ന്റാക്കി!! പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ മോഷണം, പിൻവാതിൽ തകർത്ത് അകത്തുകടന്ന് 118 പവൻ സ്വർണവും പണവും മോഷണം പോയി

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ചുള്ള വീഡിയോ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ മോഷണം. വീട് കുത്തിത്തുറന്നാണ് 118 പവൻ സ്വർണവും പണവും കവർന്നത്. കന്യാകുമാരിയിലെ നാഗർകോവിലിനടുത്താണ് സംഭവം നടന്നത്.

നാഗർകോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസക്കാരനായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. മധുമിത കഴിഞ്ഞദിവസം പൂജാമുറിയിൽ വച്ചിട്ടുള്ള തങ്ങളുടെ സമ്പത്ത് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വീട്ടിൽ കവർച്ച നടന്നത്. സിസിടിവികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള, അതീവ സുരക്ഷാ മേഖലയിൽ താമസിക്കുന്ന ഇവരുടെ വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ പ്രവേശിച്ചത്. 118 പവൻ സ്വർണഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് വിവരം. തുടർന്ന് രാജഗമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവിയും, ഫോൺകോളുകളും ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ആ വിമാനത്തിന്റെ ഉടമ മുതിർന്ന കോൺ​ഗ്രസ് നേതാവ്, ഏതെങ്കിലും അപരിചിതന്റെ കൂപ്പറിൽ കയറിപ്പോയതല്ല!! നമ്മൾ ചിന്ന കാര്യങ്ങൾക്കായി കെട്ടിയ കുറ്റിയിൽ കിടന്ന് വട്ടംകറങ്ങിക്കൊണ്ടിരിക്കയാണ്, അതിനപ്പുറമൊരു ലോകമില്ലേ? ഒരു പ്രകൃതിക്ഷോഭമുണ്ടായി, മുഖ്യമന്ത്രി കയ്യുംകെട്ടി കസേരയിൽ ഇരുന്നാൽ മതിയോ? ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ- സ്പീക്കർ

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026