BREAKING NEWS

തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി ഒന്നിലധികം അക്കൗണ്ടുകൾ, കഴിഞ്ഞ 10 വർഷത്തിനിടെ സിപിഎം ഒരു ജില്ലയിൽ നിന്നുമാത്രം സമ്പാദിച്ചത് നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കൾ- ഇഡി ഹൈക്കോടതിയിൽ

· · 1 min read
Share: Copied!

കൊച്ചി: കഴിഞ്ഞ പത്തുവർഷത്തിനിടെ തൃശൂർ ജില്ലയിൽ നിന്നു മാത്രമായി സിപിഎം നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചതായി ഇഡിയുടെ കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ച കേസ് റിപ്പോർട്ടിലാണ് 100 കോടിയുടെ തട്ടിപ്പ് വെളിപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി പാർട്ടി ജില്ലയിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറന്നു. ഇലക്ഷൻ കമ്മീഷൻറെയും അന്വേഷണ ഏജൻസികളുടെയും ട്രാക്കിങ് ഒഴിവാക്കാനായി തന്ത്രപൂർവം അക്കൗണ്ടുകൾ ക്ലോസ് ചെയ്യുകയായിരുന്നെന്ന് ഇഡി പറയുന്നു. പാർട്ടി ലെവി, തെരഞ്ഞെടുപ്പ് ഫണ്ട്, കരുവന്നൂർ ബാങ്കിൽ നിന്നുള്ള നിയമവിരുദ്ധ വായ്പകളുടെ ഗുണഭോക്താക്കളിൽ നിന്നുള്ള കമ്മീഷൻ, നോമിനേറ്റഡ് അംഗങ്ങളുടെ സംഭാവനകൾ എന്നിവയാണ് നിക്ഷേപങ്ങളുടെ ഉറവിടമെന്നും ഇഡി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

‌അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഇഡി കേസിൽ പരാമർശിച്ചിരിക്കുന്ന രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്താൻ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി. ഇത്തരത്തിൽ ശേഖരിച്ച ഫണ്ട് പാർട്ടിക്ക് വേണ്ടി ഭൂമി വാങ്ങൽ, കെട്ടിടനിർമാണം, യോഗങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾക്കായി ചെലവിട്ടതായും ഇഡി പറയുന്നു. വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ, പാർട്ടി ഓഫീസിന്റെ ആസ്തികൾ എന്നിവ പാർട്ടി ജില്ലാ, സംസ്ഥാന, ദേശീയതലങ്ങളിൽ ഓഡിറ്റ് ചെയ്ത കണക്കുകളിൽ കാണിച്ചിട്ടില്ലെന്നും ഇഡി വ്യക്തമാക്കി. ഇത് രാഷ്ട്രീയ പാർട്ടികൾ കണക്കുകൾ കാണിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങളുടെ ലംഘനമാണിതെന്നും ഇഡി പറയുന്നു.

ഇഡിയുടെ കണ്ടെത്തൽ ഇങ്ങനെ- 2023 മാർച്ച് 31 വരെയുള്ള സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ, 17 ഏരിയ കമ്മിറ്റികളിലായി വെളിപ്പെടുത്താത്ത 25 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ 1.73 കോടി രൂപയും 63.98 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. കൂടാതെ, കഴിഞ്ഞ 10 വർഷത്തിനിടെ ഈ വെളിപ്പെടുത്താത്ത അക്കൗണ്ടുകളിലെ യഥാർത്ഥ നിക്ഷേപം 100 കോടി രൂപ കവിയുമെന്നും കരുതുന്നു. കോടതിയിൽ സമർപ്പിച്ച കണക്കുകൾ കഴിഞ്ഞ 2023 നവംബർ 30 വരെയുളളതാണെന്നും റിപ്പോർട്ടിൽ ഇഡി പറയുന്നു.

ഉയർന്ന ജോലി ആ​ഗ്രഹിച്ചെത്തുന്ന ഇരകളെ സമൂഹമാധ്യമത്തിലൂടെ കൂടെക്കൂട്ടും‌, പാസ്പോർട്ടും വിമാന ടിക്കറ്റുമടക്കം നൽകുന്നതോടെ പലരും വലയിൽ വീഴും!! ലക്ഷ്യം സൈബർ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യയിൽ നിന്നൊരു സംഘം- വെബ് സീരിസ് നടൻ ‘മാഡി’ അടക്കം 5 പേർ പിടിയിൽ

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026