CRIME

ഉയർന്ന ജോലി ആ​ഗ്രഹിച്ചെത്തുന്ന ഇരകളെ സമൂഹമാധ്യമത്തിലൂടെ കൂടെക്കൂട്ടും‌, പാസ്പോർട്ടും വിമാന ടിക്കറ്റുമടക്കം നൽകുന്നതോടെ പലരും വലയിൽ വീഴും!! ലക്ഷ്യം സൈബർ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യയിൽ നിന്നൊരു സംഘം- വെബ് സീരിസ് നടൻ ‘മാഡി’ അടക്കം 5 പേർ പിടിയിൽ

· · 1 min read
Share: Copied!

മുംബൈ: ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് വിദേശത്തെത്തി സൈബർ തട്ടിപ്പ് നടത്താൻ നിർബന്ധിതരായ 60 ഇന്ത്യക്കാരെ മ്യാൻമറിൽനിന്ന് മഹാരാഷ്ട്ര സൈബർ പോലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരു വിദേശിയടക്കം 5 ഇടനിലക്കാരെ മഹാരാഷ്ട്ര സൈബർ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് തായ്‌ലൻഡിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും മെച്ചപ്പെട്ട ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ആളുകളെ തട്ടിപ്പുസംഘം വലയിലാക്കിയിരുന്നത്.

തട്ടിപ്പ് തുടങ്ങുന്നത് സമൂഹമാധ്യമങ്ങൾ വഴിയാണ്. വൻ ജോലി ഓഫറുകൾ ഇരകൾക്കുമുന്നിൽ വയ്ക്കും. കെണിയിൽ വീഴുന്നവരെ ഇടനിലക്കാർ പാസ്പോർട്ട് എടുക്കാൻ സഹായിക്കും. വിമാനടിക്കറ്റുകളും കൊടുക്കും. ജോലി തേടിയെത്തുന്നവരെ ആദ്യം തായ്‌ലൻഡിലേക്കും പിന്നീട് ബോട്ട് മാർഗം മ്യാൻമറിലേക്കും എത്തിക്കും. മ്യാൻമർ അതിർത്തി കടന്നാലുടൻ ആയുധധാരികളായ സംഘത്തിന് കൈമാറും. പിന്നീട് ഡിജിറ്റൽ അറസ്റ്റടക്കമുള്ള സൈബർ തട്ടിപ്പുകൾ ചെയ്യാൻ ഇവരെ നിർബന്ധിക്കുന്നതാണ് രീതി. ഭീഷണിപ്പെടുത്തി പരിശീലനം നൽകി തട്ടിപ്പു സംഘത്തിന്റെ ഭാഗമാക്കും. രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് പലരെയും താമസിപ്പിച്ചിരുന്നത്.

പ്രതികളെ ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട്മെന്റ് നടത്തുന്ന ചില ഏജൻസികളുടെ സഹായത്തോടെയാണ് സൈബർ പോലീസ് തട്ടിപ്പുസംഘത്തെ പിടികൂടിയത്. വെബ് സിരീസുകളിലും ടെലിവിഷൻ ഷോകളിലും അഭിനയിക്കുന്ന മാഡി എന്നറിയപ്പെടുന്ന മനീഷ് ഗ്രെ, ആദിത്യ രവിചന്ദ്രൻ എന്നറിയപ്പെടുന്ന ടൈസൺ, രൂപ് നാരായൺ ഗുപ്ത, ജെൻസി റാണി, ചൈനീസ് വംശജനായ കസാകിസ്ഥാൻ പൗരൻ തളനിധി നുലാക്സി എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ 3 എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘത്തിന് ഇന്ത്യയിൽ രൂപം കൊടുക്കുകയായിരുന്നു തളനിധിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.

ക്രൂരത തുടർന്ന് ട്രംപ് ഭരണകൂടം: 6000ത്തോളം കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി, സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കി, നിർബന്ധിത നാടുകടത്തൽ ഉടനെന്ന് യുഎസ്

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026