BREAKING NEWS

ഒരു സഖാവെന്ന നിലയിൽ പാർട്ടിയോടൊപ്പം നിർത്താൻ ശ്രമിച്ചു, സുധാകരൻ പാർട്ടി വിട്ടത് ഒടുങ്ങാത്ത പാർലമെന്ററി മോഹം കൊണ്ട്!! അവസാന നിമിഷം പാർട്ടിയിൽ നിന്ന് പുറത്തുപോയതിനാൽ അദ്ദേഹത്തിന്റെ നിലപാടുകൾ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാൻ മതിയായ സമയം കിട്ടിയില്ല- ആർ. നാസർ

· · 1 min read
Share: Copied!

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ പാർട്ടിയിൽ പരിശോധനകൾ നടക്കുകയാണെന്ന് സിപിഎം. ഇതിനിടെ ആമ്പലപ്പുഴയിലെ പരാജയ കാരണം ജി സുധാകരന്റെ പാർട്ടി വിട്ടുപോകലാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. ദീർഘകാലം പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായി പ്രവർത്തിച്ച ജി. സുധാകരനെ ഒരു സഖാവെന്ന നിലയിൽ പാർട്ടിയോടൊപ്പം നിർത്തിക്കൊണ്ടുപോവാൻ താൻ ശ്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുധാകരൻ പാർട്ടിവിട്ട് എതിർ മുന്നണിയുടെ ഭാഗമായി മത്സരിച്ചത് പരാജയത്തിന് വഴിവെച്ച പ്രധാന ഘടകങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥാനാർഥിനിർണയ വേളയിൽ തനിക്ക് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സുധാകരൻ പാർട്ടി വിട്ടു. പാർലമെന്ററി മോഹംമൂലമാണ് അദ്ദേഹം പാർട്ടിവിട്ട് എതിർപക്ഷത്ത് ചേർന്ന് പ്രവർത്തിച്ചതെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. പാർട്ടി ഘടനയ്ക്കുള്ളിൽ നിൽക്കുമ്പോഴും ഇത്തരം തെറ്റായ സമീപനങ്ങൾ ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും ശ്രമിച്ചിരുന്നു. ദീർഘകാലം പാർട്ടി ഭാരവാഹിത്വംവഹിച്ച ഒരാളിൽനിന്ന് ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അവസാന നിമിഷത്തിലാണ് സുധാകരൻ പാർട്ടിവിട്ടതെന്നതിനാൽ അദ്ദേഹത്തിന്റെ നിലപാടുകൾ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാൻ മതിയായ സമയം ലഭിച്ചില്ല. ലഭിച്ച കുറഞ്ഞ സമയത്തിനുള്ളിൽ പാർട്ടി കൃത്യമായി പ്രതികരിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എങ്കിലും സുധാകരന് വോട്ടുചെയ്തുകൊണ്ടിരുന്ന ചില വോട്ടർമാരുടെ സംശയങ്ങൾ ദുരീകരിക്കാൻ അതുകൊണ്ട് കഴിഞ്ഞില്ലെന്നും നാസർ പറഞ്ഞു.

യാത്രക്കാരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വം, പ്രിയദർശിനിയിൽ വിദ്യാർഥിനിക്കു നേരെയുണ്ടായത് ​ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ, കണ്ടക്ടർക്ക് സസ്പെൻഷൻ

BREAKING NEWS
കുടുംബം നിശ്ചയിച്ച വിവാ​ഹത്തിൽ നിന്ന് പിന്മാറി താൻ സ്നേ​ഹിക്കുന്നയാളെ വിവാഹം ചെയ്തുതരണമെന്ന് 19 കാരി, എതിർത്തിട്ടും വകവച്ചില്ല ഉറങ്ങിക്കിടന്ന മകളുടെ തലയ്ക്ക് വെടിയുതിർന്ന് പിതാവ്, ​ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ!! മകളെ കൊല്ലാൻ ശ്രമിച്ചുവെന്ന് മാതാവിന്റെ പരാതി, പിതാവ് അറസ്റ്റിൽ
21 Oct 2026
BREAKING NEWS
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുത്ത് കാമുകന്റെ കൂടെ ജീവിക്കാൻ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു, മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ കാമുകനെക്കൊണ്ട് കൈകാലുകളും വായും കെട്ടിച്ചു, 24 മണിക്കൂറിനുള്ളിൽ കൊലപാതകം തെളിയിച്ച് പോലീസ്, ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും അറ...
21 Oct 2026
BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026