BREAKING NEWS

യാത്രക്കാരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വം, പ്രിയദർശിനിയിൽ വിദ്യാർഥിനിക്കു നേരെയുണ്ടായത് ​ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ, കണ്ടക്ടർക്ക് സസ്പെൻഷൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: പറവൂരിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിലെ യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്ത് ന‌ടപടി. യാത്രാമധ്യേ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കർശന അച്ചടക്ക നടപടിയെടുത്തത്.

യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി. ബസിൽ യാത്രചെയ്യുന്നവരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വമാണ്. യാത്രക്കാരിൽനിന്ന് ലഭിക്കുന്ന ഇത്തരം പരാതികൾ ഗൗരവമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നാലെ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി. തുടർന്ന് സിഎംഡിയുടെ നിർദേശപ്രകാരമാണ് സസ്‌പെൻഷൻ. ശനിയാഴ്ച ഗുരുവായൂർ -എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 പ്രിയദർശിനി ബസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പറവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചത്.

കണ്ടാല്‍ പെണ്ണാണെന്ന് തോന്നില്ല….. നിന്റെ ഡ്രസ്സ് ഊരി നോക്കാൻ പറ്റില്ലല്ലോ?? പെണ്ണാണെന്ന് നെഞ്ചത്ത് എഴുതി ഒട്ടിച്ചുവെക്കണം, നീ ആദ്യം ടിക്കറ്റ് എടുക്ക്, പ്രിയദര്‍ശിനിയില്‍ വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച് കണ്ടക്ടര്‍, യാത്രക്കാരോട് പറഞ്ഞ് പരിഹസിച്ചു ചിരിച്ചു, പരാതിയുമായി പെണ്‍കുട്ടി

BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026
BREAKING NEWS
കുടുംബം നിശ്ചയിച്ച വിവാ​ഹത്തിൽ നിന്ന് പിന്മാറി താൻ സ്നേ​ഹിക്കുന്നയാളെ വിവാഹം ചെയ്തുതരണമെന്ന് 19 കാരി, എതിർത്തിട്ടും വകവച്ചില്ല ഉറങ്ങിക്കിടന്ന മകളുടെ തലയ്ക്ക് വെടിയുതിർന്ന് പിതാവ്, ​ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ!! മകളെ കൊല്ലാൻ ശ്രമിച്ചുവെന്ന് മാതാവിന്റെ പരാതി, പിതാവ് അറസ്റ്റിൽ
21 Oct 2026
BREAKING NEWS
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുത്ത് കാമുകന്റെ കൂടെ ജീവിക്കാൻ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു, മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ കാമുകനെക്കൊണ്ട് കൈകാലുകളും വായും കെട്ടിച്ചു, 24 മണിക്കൂറിനുള്ളിൽ കൊലപാതകം തെളിയിച്ച് പോലീസ്, ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും അറ...
21 Oct 2026