BREAKING NEWS

ഇനി അപേക്ഷിക്കാനില്ല, സിപിഐ(എം) മുൻകൈ എടുത്താല്‍ മാത്രം ചർച്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ തീരുമാനമാകുംവരെ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല, നിലപാട് വ്യക്തമാക്കി സിപിഐ

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്.

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കാനും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. അടുത്തയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച കാര്യങ്ങൾ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് വീണ്ടും ചർച്ചയ്ക്ക് എടുത്തത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല.

പല തവണ ഉന്നയിച്ചിട്ടും സിപിഐഎമ്മിൽ നിന്ന് അനുകൂലമായ മറുപടി ഉണ്ടാകാത്തതിനാൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉണ്ടായ ധാരണ. പിന്നാലെ നടന്ന് ആവശ്യം ഉന്നയിച്ച് പാർട്ടിക്ക് അഭിമാനക്ഷതം ഉണ്ടാക്കേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടിലേക്ക് എത്തിയത്. അതേസമയം, നിയമസഭാ കക്ഷിയോഗത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും സഭാതലത്തിലെ മുന്നണിയുടെ ഇടപെടലുകളുമായി സഹകരിക്കും.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026