BREAKING NEWS

പൊതുസമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത രാഷ്ട്രീയ രംഗത്ത് ലഭിക്കുന്നില്ല, രാഷ്ട്രീയത്തിന്റെ ദുരൂഹതകള്‍ അറിയില്ലായിരുന്നു, പ്രചരണത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞ് സിപിഐ നേതാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഊരൂട്ടമ്പലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പിന്മാറിയത് സിപിഐക്കു തലവേദനയാകുന്നു. സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറുകയാണെന്ന് ജോസ് എന്ന സ്ഥാനാര്‍ഥിയാണ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനു തൊട്ടുമുന്‍പ് സ്ഥാനാര്‍ഥി പിന്മാറിയത് സിപിഐ നേതൃത്വത്തിനെ വെട്ടിലാക്കി. ജോസുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും മത്സരത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രദേശിക സിപിഐ നേതാക്കള്‍ പറഞ്ഞു.

ഇത്തവണ സിപിഎമ്മില്‍നിന്ന് സിപിഐ ഏറ്റെടുത്തതാണ് ഊരൂട്ടമ്പലം സീറ്റ്. ഇവിടെ സ്ഥാനാര്‍ഥിയായി ജോസിനെ നിശ്ചയിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്തു.

നാളെ നാമനിര്‍ദേശപത്രിക കൊടുക്കാനിരിക്കെയാണ് ജോസിന്റെ പിന്മാറ്റം. രാഷ്ട്രീയത്തിന്റെ ദുരൂഹതകള്‍ അറിയില്ലായിരുന്നുവെന്ന് ജോസിന്റെ കുറിപ്പില്‍ പറയുന്നു. അതറിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥി ആകേണ്ടിയിരുന്നില്ല എന്ന നിഗമനത്തിലേക്ക് എത്തിച്ചേരേണ്ടിവന്നു. പൊതുസമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത രാഷ്ട്രീയ രംഗത്ത് ലഭിക്കുന്നില്ല എന്നതു വലിയ തിരിച്ചറിവാകുന്നു. ഒരാള്‍ക്ക് ഒറ്റയ്‌ക്കൊരു യുദ്ധം ജയിക്കാന്‍ കഴിയില്ല. സീറ്റ് ഏറ്റെടുത്തതില്‍ സിപിഎമ്മില്‍ അമര്‍ഷമുണ്ടെന്നും ജോസ് വ്യക്തമാക്കി.

BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026