BREAKING NEWS

യുവതികൾ സ്വകാര്യ ബസിൽ വച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു, വനിതാ പോലീസെത്തി പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21000 രൂപ, ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന രണ്ട് യുവതികൾ അറസ്റ്റിൽ, പിടിയിലായത് പത്തോളം മോഷണക്കേസുകൾ പ്രതികളായവർ

· · 1 min read
Share: Copied!

പത്തനംതിട്ട: ശബരിമല തീർഥാടനകരെ ലക്ഷ്യമിട്ട് മോഷണം നടത്തുന്നതിനായി സംശയിക്കുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ടു യുവതികളെ പിടികൂടി പൊലീസ്. തമിഴ്‌നാട് കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 21,000 രൂപയും പരിശോധനയിൽ കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ കയറിയ രണ്ടു യുവതികൾ ബസിൽ വച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ സംശയം തോന്നിയ ജീവനക്കാർ റാന്നി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.ടി. ഷിന്റോയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഷിന്റോ റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാറിനെ ഫോണിൽ വിവരം ധരിപ്പിച്ചു. ഡിവൈഎസ്പിയുടെ നിർദേശപ്രകാരം പൊലീസ് സംഘം റാന്നി പൊലീസ് സ്റ്റേഷനു മുന്നിൽ ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തിയത്. തുടർന്ന് പൊലീസിന്റെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതികളുടെ ഫോട്ടോകൾ പരിശോധിച്ച് തിരിച്ചറിയൽ ഉറപ്പുവരുത്തി. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് ഇരുവരും വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
ദേ വന്നു, ദാ പോയി, വെറും 20 മിനിറ്റിൽ എല്ലാം കാലി!! 'ഞങ്ങൾ തിരിച്ചു വരും, ഇതൊരു സിനിമയാണ്'... ജീവനക്കാരനെ തോക്കിന്റെ പാത്തികൊണ്ട് അടിച്ചുവീഴ്ത്തി, സെൻകോ ഗോൾഡ് ഷോറൂമിൽ 40 കോടിയു‌ടെ വൻ കവർച്ച, സ്വർണവും പണവും കൊള്ളയടിച്ച് സംഘം കടന്നുകളഞ്ഞത് ഞൊടിയിടയിൽ
19 Nov 2026
BREAKING NEWS
മുടികൊഴിച്ചിലിലും സ്വന്തം സൗന്ദര്യത്തിലും ആശങ്ക, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി, മുൻപ് രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി കുടുംബം
19 Nov 2026
BREAKING NEWS
വിളിച്ചുവരുത്തി വകവരുത്തി... വനിതാ ഹെഡ് കോൺസ്റ്റബിൾ പ്രണയബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിച്ചു, എഎസ്ഐ വഴങ്ങിയില്ല, വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, സഹോദരനേയും ബന്ധുവിനേയും കൂട്ടി മൃതദേഹം വനത്തിലെത്തിച്ച് കാറിലിട്ട് കത്തിച്ചു!! നാലുപേർ അറസ്റ്റിൽ, തീ ആളിപ്പടരുന്നതിനിടെ യുവതിക്കും പൊള്ളലേറ്റു
18 Nov 2026
BREAKING NEWS
സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ്, ഉസ്ബക്കിസ്ഥാനിൽ സഹപാഠിക്ക് എട്ടരവർഷം തടവ്, ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിൽ നിയമപരമായ പരിമിതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
18 Nov 2026