BREAKING NEWS

സമരത്തിനിടയിൽ നുഴഞ്ഞുകയറി മോദി-അനുകൂല മുദ്രാവാക്യം മുഴക്കി, ബിജെപിക്കാരനെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ പ്രതിപക്ഷ കക്ഷികൾ നടത്തിയ സമരത്തിനിടയിൽ നുഴഞ്ഞുകയറി മോദി-അനുകൂല മുദ്രാവാക്യം വിളിക്കാൻ ശ്രമിച്ച് ബി.ജെ.പി പ്രവർത്തകൻ. സമാധാനപരമായ പ്രതിഷേധ പ്രകടനത്തിനിടയിൽ മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച വ്യക്തിയെ കോൺഗ്രസ് പ്രവർത്തകർ കൈക്കാര്യം ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോദി അനുകൂല മുദ്രാവാക്യം വിളിച്ചയാളെ ഒരുസംഘം ആളുകൾ വളഞ്ഞിട്ട് തള്ളുന്നതും കൈകാര്യം ചെയ്യുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. ജനക്കൂട്ടത്തിൽ ചിലർ അത് തടയാൻ ശ്രമിച്ചെങ്കിലും പ്രശ്നം സംഘർഭരിതമാവുകയായിരുന്നു. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണവും കൃത്യമായ സ്ഥലവും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരം. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങൾക്കിടയിൽ ഉണ്ടായ ഈ സംഘർഷം ബി.ജെ.പി രാഷ്ട്രീയായുധമാക്കി രംഗത്തെത്തി. സംഭവത്തിന്റെ വൈറൽ വിഡിയോ പങ്കുവെച്ച് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി വിമർശം അറിയിച്ചു. രാജ്യത്തെ ഒരു പൗരൻ പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചപ്പോൾ ചിലർ അയാളെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്നും ഇത് ലജ്ജാകരമാണെന്നും അദ്ദേഹത്തിന്റെ വാദം.

അതേസമയം, തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് മുഖ്യലക്ഷ്യം. ഭരണകക്ഷിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടുന്നുവെന്നും വോട്ടർമാരെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. പുതിയ വോട്ടർമാർക്കുള്ള ഫോം 6ൽ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയെന്ന പ്രമുഖ ചാനലിന്റെ റിപ്പോർട്ടും രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർ ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തിയെന്നുമുള്ള വാർത്തകളാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ആക്കം കൂട്ടിയത്. സമരം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും തീരുമാനം.

BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026
BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026