BREAKING NEWS

’ശ്ശോ..പത്മഭൂഷണിലങ്ങ് ഒതുക്കല്ലേ, അതൊക്കെ ചെറുത്; അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കൂ , മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്ന ഒരാൾ സ്വയം ആ പദവിക്ക് അർഹനാണ്’: ഗ്യാനേഷ് കുമാറിനെ പുകഴ്ത്തിയ പശ്ചിമബംഗാൾ ബിജെപി അധ്യക്ഷന് കോൺ​ഗ്രസ്സിന്റെ മറുപടി

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹതയുണ്ടെന്ന പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ശമിക് ഭട്ടാചാര്യയുടെ പരാമർശത്തിന് പരിഹാസത്തിൽപ്പൊതിഞ്ഞ മറുപടിയുമായി കോൺഗ്രസ്.

‘പത്മഭൂഷൺ എന്നത് വളരെ ചെറിയ സംഗതിയാണ്. അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കൂ. എന്തായാലും, മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്ന ഒരാൾ സ്വയം ആ പദവിക്ക് അർഹനാണ്’, കോൺഗ്രസ് വക്താവ് പവൻ ഖേര പരിഹസിച്ചു.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിലും വോട്ടർ പട്ടിക പരിഷ്‌കരണത്തിലും ഗ്യാനേഷ് നിർവഹിച്ചത് പ്രശംസനീയമായ സേവനമാണെന്ന് പറഞ്ഞായിരുന്നു ശമിക് ഭട്ടാചാര്യയുടെ പത്മഭൂഷൺ പരാമർശം. പിന്നാലെയാണ് മറുപടിയുമായി കോൺഗ്രസെത്തിയത്.

എസ്‌ഐആറിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ടംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്ന വാർത്തയ്ക്ക് പിന്നാലെ ആരോപണങ്ങളുടെ തീച്ചൂളയിലാണ് ഗ്യാനേഷ്. പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. ഗ്യാനേഷ് ഉടൻ രാജിവെക്കാത്തപക്ഷം ഒക്ടോബർ രണ്ടാംതീയതിമുതൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് സിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.

‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്

BREAKING NEWS
കൊച്ചിയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; എസ്.ഐയ്ക്കും പോലീസുകാരനും കുത്തേറ്റു; പെട്രോൾ പമ്പിൽ ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം
21 Oct 2026
BREAKING NEWS
നിരവധി റെസ്റ്റോറന്റുകളുടെ ഉടമ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം; ഒളിവിലായിരുന്ന ഇൻഫ്ളുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ; ’ഞാൻ നിരപരാധിയാണ്; ശിവ ശർമ്മയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു, അതാവും ആത്മഹത്യയ്ക്ക് കാരണം’
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026