BREAKING NEWS

പിണറായി സർക്കാരിനെ ജനം വെറുത്തത് അവരുടെ അഹങ്കാരം കൊണ്ടാണ്, ചെയ്ത തെറ്റുകൾ തുടരാനല്ല തിരുത്താനാണ് ജനം യുഡിഎഫിനെ തിരഞ്ഞെടുത്തത്, അധികാരമുള്ളപ്പോൾ പലരും സുഹൃത്തുക്കളാകാൻ വരും, നമ്മൾ പട്ടിണി കിടന്നപ്പോൾ ഇവരാരുമില്ലായിരുന്നല്ലോ എന്നു ചിന്തിക്കണം- സി ആർ മഹേഷ് എംഎൽഎ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഒരു മന്ത്രിമാര്‍ ആഡംബര വാഹനങ്ങളുടെ പിന്നാലെ പോകുന്നതു സാധാരണക്കാർക്ക് ഉൾക്കൊള്ളാനാകുന്നതല്ലെന്ന് സി.ആർ.മഹേഷ് എംഎൽഎ. അവരുടെ മനസ്സിൽ പ്രതിഷേധം വരും. ഞങ്ങളെല്ലാം സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കാറുണ്ട്. പക്ഷേ പരിധി വേണം. സ്കൂട്ടറോ കാറോ കേടായാൽ കൂട്ടുകാരുടെ വണ്ടി നമ്മളെല്ലാം ഉപയോഗിക്കും. പക്ഷേ ഒരു മന്ത്രി അതു ചെയ്യുമ്പോൾ ശ്രദ്ധിക്കുന്നതു നല്ലതാണ്. പക്ഷേ ഭരണഘടനാപരമായ ഉത്തരവാദിത്തം വഹിക്കുമ്പോൾ ശ്രദ്ധിക്കണം. അബദ്ധം ആർക്കും സംഭവിക്കാം. പക്ഷേ ഇങ്ങനെയുള്ളത് ഒഴിവാക്കേണ്ടതാണ്. സുഹൃത്തുക്കളുടെ ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നതും അവരുടെ ആഡംബര ഫ്ലാറ്റുകളിൽ താമസിക്കുന്നതുമെല്ലാം ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്നവർ ഒഴിവാക്കുകതന്നെ വേണം.

അധികാരമുള്ളപ്പോൾ പലരും സുഹൃത്തുക്കളാകാൻ വരും. ചോദിക്കുന്നതിനു മുൻപേ എന്തും തരും. നമ്മൾ പട്ടിണി കിടന്നപ്പോൾ ഇവരാരുമില്ലായിരുന്നല്ലോ എന്നു ചിന്തിക്കണം. അവരുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി പ്രവർത്തിക്കണം. പ്രവാസികൾ സ്നേഹത്തോടെ ക്ഷണിക്കുമ്പോൾ യാത്രകൾ വേണ്ടി വരും. ഇടതു സർക്കാരിന്റെ കാലത്തു വിദേശത്തു പോകാത്ത ഏതെങ്കിലും മന്ത്രിയുണ്ടോ! പക്ഷേ മോങ്ങാനിരിക്കുന്ന നായയുടെ തലയിൽ തേങ്ങ വീണെന്നു പറയുന്ന സ്ഥിതിയാണെന്ന് ഓർത്തുള്ള ജാഗ്രത ഇത്തരം കാര്യങ്ങളിൽ വേണം. ഭരണത്തിനു മുൻപേ സമരം ആരംഭിച്ച പ്രതിപക്ഷമാണ് ഇപ്പോഴത്തേത്.

ശരി ചെയ്താൽ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന കാലമാണ്. നമ്മൾ പറഞ്ഞതെല്ലാം നമ്മളെ തിരിഞ്ഞുകുത്താൻ അനുവദിക്കരുത്. പിണറായി സർക്കാരിനെ ജനം വെറുത്തത് അവരുടെ അഹങ്കാരം കൊണ്ടാണ്. അവർ ചെയ്ത തെറ്റുകൾ തുടരാനല്ല ഈ സർക്കാരിനെ ജനം തിരഞ്ഞെടുത്തത്; തിരുത്താനാണ്. ജീവിത ശൈലി, സംസാരം, ശരീരഭാഷ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണം. ഭരണത്തിന്റെ ഭാഗമാകുമ്പോൾ സൂക്ഷ്മജീവിതം നയിക്കണം. പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രിക്ക് വരെ അതു ബാധകമായിരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

 

 

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026