BREAKING NEWS

അങ്ങനെ ആ ​ഗോളും പാഴായി, തരൂരിന് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്, സമ്മർദ്ദ തന്ത്രം പാളുന്നുവോ?

· · 1 min read
Share: Copied!

തിരുവനന്തപുരം: ശശി തരൂരിന്റെ ഒഴിയമ്പുകൾക്കു വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ തീരുമാനം. തരൂരിനെ പരമാവധി അ​വ​ഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. തരൂരിന്റെ ഇപ്പാഴുള്ള നിലപാട് സമ്മർദ്ദ തന്ത്രത്തിന്റെ ഭാ​ഗമാണെന്നും ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. കേരളത്തിൽ കോൺ​ഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കാൻ പറ്റിയ നേതാവില്ലെന്നും അതിനു താനാണ് എന്തുകൊണ്ടും യോ​ഗ്യനെന്നുള്ള സൂചനകളായാണ് തരൂരിന്റെ നീക്കത്തെ കാണുന്നത്.

പോലീസുകാർക്ക് വേറെ നിയമം…!!! ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തിയാൽ പിഴ ഒടുക്കേണ്ട..!! ഡിജിപിയുടെ നിർദേശം… വി.ഐ.പി അകമ്പടിക്കടക്കം ഇളവ്…

അതേസമയം ശശി തരൂരിന്റെ പരസ്യ നിലപാടിൽ കടുത്ത അമർഷത്തിലാണ് ഒരുവിഭാ​ഗം നേതാക്കൾ. തരൂർ പാർട്ടിയെ വെല്ലുവിളിക്കുന്നതായാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചത് പൊറുക്കാൻ ആകില്ലെന്നാണ് ഇവരുടെ നിലപാട്.

പൾസർ സുനി വീണ്ടും തുടങ്ങി…!! ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ഗ്ലാസ് തകര്‍ത്തു, ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി..!!; പൾസർ സുനിക്കെതിരെ കേസ്

മാത്രമല്ല കേരളത്തിലും തരൂർ പാർട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. എതിരാളികൾക്ക് വിമർശിക്കാൻ തരൂർ രാഷ്ട്രീയ ആയുധം നൽകിയെന്നും ഹൈക്കമാൻഡ് കണക്കാക്കുന്നു. തരൂരിന്റെ അഭിപ്രായങ്ങളിൽ ഹൈക്കമാൻഡ് പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്. തരൂരിന്റെ വിമർശനങ്ങളെ പൂർണ്ണമായും അവഗണിക്കാനും തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് കോൺ​ഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം.

BREAKING NEWS
പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; ചരിത്രത്തിൽ ആദ്യം; നടപടി കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ
25 Oct 2026
BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026