BREAKING NEWS

പോലീസുകാർക്ക് വേറെ നിയമം…!!! ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തിയാൽ പിഴ ഒടുക്കേണ്ട..!! ഡിജിപിയുടെ നിർദേശം… വി.ഐ.പി അകമ്പടിക്കടക്കം ഇളവ്…

· · 1 min read
Share: Copied!

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബിന്റെ നിർദ്ദേശം. വി.ഐ.പികൾക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിലെ അമിത വേഗം,​ റെഡ് സിഗ്നൽ മറികടക്കൽ എന്നിവയ്ക്കാണ് ഇളവ്. എന്നാൽ, സീറ്റ് ബെൽറ്റും​ ഹെൽമെറ്റും ധരിക്കാതിരുന്നാൽ പിഴ ഒടുക്കണം. നിശ്ചിത സമയത്തിനുള്ളിൽ ഈ പിഴ അടച്ച് വിവരം ജില്ലാ പൊലീസ് മേധാവിമാരെ പൊലീസുകാർ അറിയിക്കണം.

പൊലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് നാലായിരത്തിലധികം പെറ്റികളാണ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഇതോടെ നിയമം ലംഘിച്ച പൊലീസുകാരിൽ നിന്ന് 10ദിവസത്തിനകം പിഴ ഈടാക്കണമെന്ന് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ,​ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായതിനാൽ പൊലീസുകാർക്ക് ഇതിനുള്ള ബുദ്ധിമുട്ട് ജില്ലാ പൊലീസ് മേധാവിമാർ ഡി.ജി.പിയെ അറിയിച്ചു. ഇതോടെയാണ് വി.ഐ.പി അകമ്പടിക്കടക്കം ഇളവ് അനുവദിച്ചത്. എന്നാൽ,​ പല പൊലീസ് വാഹനങ്ങളിലും സീറ്റ് ബെൽറ്റില്ലാത്തതിനൽ അതിന് പിഴ ഈടാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പൊലീസുകാർ പറയുന്നു.

കടുവയെ പിടിച്ച കിടുവ..!!! മോട്ടോർ വാഹന വകുപ്പിനെകൊണ്ട് പിഴയടപ്പിച്ച് യുവാവ്…!!! പരിശോധനയ്ക്ക് ഇറങ്ങിയ വാഹനത്തിന് പുകപരിശോധനാ സർട്ടിഫിക്കറ്റില്ല…!! പിഴയടച്ച് തലയൂരി ഉദ്യോ​ഗസ്ഥർ

പാക്കിസ്ഥാനിൽ ഉയർന്നത് ഇന്ത്യയുടെ ദേശീയ ഗാനം…!!! കളിക്കാൻ വരാത്ത ഇന്ത്യയുടെ ഗാനം എങ്ങനെ പ്ലേ ചെയ്തു..? മനസ്സിലാക്കാൻ പ്രയാസമുണ്ടെന്ന് പാക് ക്രിക്കറ്റ് ബോർഡ്… Video

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026