BREAKING NEWS

തലകീഴായി കെട്ടിത്തൂക്കി ഷോക്കടിപ്പിച്ചു, ബെൽറ്റ് കൊണ്ട് അടിച്ച് മുറിവുകളിൽ ഉപ്പ് പുരട്ടി, എംഎല്‍എയുടെ വീട്ടില്‍ ജോലിക്കാര്‍ നേരിട്ടത് ക്രൂര പീഡനം

· · 1 min read
Share: Copied!

മൊറാദാബാദ്: മോഷണക്കുറ്റം ആരോപിച്ച് 3 പേരെ ബിജെപി എംഎൽഎയുടെ വീട്ടിൽ തടങ്കലിലാക്കി അതിക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. ബർഹപുർ എംഎൽഎ സുശാന്ത് സിങ്ങിന്റെ വീട്ടിലാണ് അതിക്രമം നടന്നത്.

തലകീഴായി കെട്ടിത്തൂക്കിയെന്നും വൈദ്യുതാഘാതമേൽപ്പിച്ചെന്നും ബെൽറ്റ് കൊണ്ട് അടിച്ചശേഷം മുറിവുകളിൽ ഉപ്പ് പുരട്ടിയെന്നുമാണ് ആരോപണം. എംഎൽഎയുടെ മകന്റെ സ്വർണവള നഷ്ടപ്പെട്ടതിനെത്തുടർന്നാണ് വീട്ടുജോലിക്കാരായിരുന്ന അതുൽ, ലവേഷ്, സുഹൃത്ത് രാമു എന്നിവർക്കു നേരെ അതിക്രമമുണ്ടായത്.

മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമുവിന്റെ നില ഗുരുതരമാണ്. പൊലീസ് കേസ് എടുത്തിട്ടില്ല. ഇരകൾക്ക് നീതി നൽകണമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി രംഗത്തെത്തി.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026