BREAKING NEWS

സമൂഹ മാധ്യമങ്ങളിൽ സ്ത്രീ വിരുദ്ധ കമന്റുകൾ പോസ്റ്റ് ചെയ്യുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതിന് മൂന്ന് തവണ താക്കീത്, പലതവണ വാണിങ്, രണ്ട് സസ്പെൻഷൻ!! എ പവിത്രനെ സർവീസിൽ പിരിച്ചുവിടാൻ കലക്ടറുടെ ശുപാർശ?

· · 1 min read
Share: Copied!

കാസർകോഡ്: രഞ്ജിതയെ സമൂഹമാധ്യമത്തിൽ അപമാനിച്ച വെള്ളരിക്കുണ്ട് ‌താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ പിരിച്ചുവിടാൻ കലക്ടറുടെ ശുപാർശ. അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ട മലയാളി നേഴ്സ് രഞ്ജിത നായരെ അവഹേളിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ കാസർകോഡ് കളക്ടർ കെ ഇമ്പശേഖർ സർക്കാരിനും റവന്യൂ വകുപ്പിനും ശുപാർശ നൽകിയത്.

അതേസമയം ഇത് രണ്ടാം തവണയാണ് പവിത്രനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ കമന്റിടുന്നതിന്റെ പേരിൽ സസ്പെൻഡ് ചെയ്യുന്നത്. നിരവധി തവണ താക്കീതും മുന്നറിയിപ്പുകളും നൽകിയിട്ടും അച്ചടക്കലംഘനം തുടരുന്ന സാഹചര്യത്തിലാണ് നടപടിയെടുക്കാൻ കളക്ടർ ശുപാർശ ചെയ്തത്. നേരത്തെ സമൂഹ മാധ്യമങ്ങളിൽ സ്ത്രീ വിരുദ്ധ കമന്റുകൾ പോസ്റ്റ് ചെയ്യുകയും വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് തവണ താക്കീത് നൽകിയിരുന്നു.

മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്. നിലവിൽ രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റിട്ടതിന്റെ പേരിൽ പോലീസ് കസ്റ്റിയിലാണ് പവിത്രൻ.

ഏറ്റവും ഹീനമായി പ്രവർത്തി: കെ. രാജൻ!! രഞ്ജിതയ്ക്കെതിരായ പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ പോലീസ് കസ്റ്റഡിയിൽ

BREAKING NEWS
അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക്... പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ്എസ് രാജമൗലി
16 Oct 2026
BREAKING NEWS
3 പേരാണ് വാഹനത്തിൽ സഞ്ചരിച്ചത്- പ്രതിഭാ​ഗം!! അതുകൊണ്ടാണോ ഇടിച്ചിട്ടത്? അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി? കോടതി..."പ്രതികൾക്കെതിരേ നടന്നത് ഗൂഢാലോചന, പ്രിയാദ് എത്തിയത് അപകടശേഷം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? എന്താണ് കേസിന്റെ പിന്നിലെന...
16 Oct 2026
BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം - ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
16 Oct 2026
BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026