BREAKING NEWS

മുഖ്യമന്ത്രി ചർച്ചയിൽ മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടത്!! ചെന്നിത്തലയുടെ പരസ്യം ശ്രദ്ധയിൽപ്പെട്ടില്ല, മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, ആ തീരുമാനം എല്ലാവരും അംഗീകരിക്കും, പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്‌നം? പവർക്കട്ട് ഒരു യാഥാർഥ്യം- സണ്ണി ജോസഫ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലും രമേശ് ചെന്നിത്തലയെക്കുറിച്ച് വിശദമാക്കുന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന പരസ്യവും തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുഖ്യമന്ത്രി ചർച്ചയിൽ മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതുപോലെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് മന്ത്രി പറയുമ്പോഴും ജനങ്ങൾക്ക് അനുഭവം ഉണ്ടെന്നും സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർക്കട്ട് യാഥാർഥ്യമാണ്. അടിസ്ഥാന രഹിതമായ അവകാശ വാദങ്ങൾ പൊളിഞ്ഞു. പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്‌നം എന്നും സണ്ണി ജോസഫ് ചോദിച്ചു.

ഇതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ മുതിർന്ന നേതാവ് വിഎം സുധീരനും പ്രതികരിച്ചു. ജനം പൊതു തീരുമാനത്തിൽ എത്തിയിട്ടുണ്ടെന്നും കോൺഗ്രസിന് എല്ലാവരുടെയും വോട്ടുകൾ കിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും വിഎം സുധീരൻ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിന് രീതിയുണ്ട്. തക്ക സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് സാധാരണയുള്ള രീതി. ഇത്തരം സന്ദർഭങ്ങളെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാൻ നേതൃത്വത്തിന് അറിയാമെന്നും വിഎം സുധീരൻ കൂട്ടിച്ചേർത്തു.

ഇനി മുതൽ പറയാതെയല്ല പറഞ്ഞുകൊണ്ടുതന്നെ വൈദ്യുതി മുടങ്ങും!! വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ല, 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും, സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും- കെഎസ്ഇബി

BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026
BREAKING NEWS
സൂര്യനും ചന്ദ്രനും തങ്ങളുടേതാണ്, മുസ്ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ അനുവാദം ചോദിക്കേണ്ടി വരും, ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ ചന്ദ്രനെ നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
02 Nov 2026
BREAKING NEWS
രോഗിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ക്ലിനിക്കില്‍ തീപിടിത്തം, സംഭവസ്ഥലത്തുണ്ടായിരുന്നത് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍
02 Nov 2026
BREAKING NEWS
തമിഴ്‌നാടിന് സ്വന്തമായി പതാക വേണം, വിജയ് തന്നെ അത് ആദ്യമായി ഉയർത്തണം, തമിഴ്‌നാട് ദിനത്തില്‍ എല്ലാ വീടുകളിലും പതാക പ്രദർശിപ്പിക്കണം, ആവശ്യവുമായി ടിവികെ മന്ത്രി ആധവ് അർജുന
02 Nov 2026