BREAKING NEWS

ആതിഥേയത്വ ചെലവുകൾ വഹിക്കുന്നത് ആതിഥേയ രാജ്യം, 10 വർഷത്തെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ചെലവ് 762 കോടി… ഏറ്റവും കൂടുതൽ ചെലവായത് കഴിഞ്ഞ വർഷം- 175 കോടി, 2020 ൽ കോവിഡ് കാലത്ത് വിദേശയാത്ര നടത്തിയില്ല, തുക ചെലവഴിച്ചത് സുരക്ഷ ക്രമികരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം എന്നിവർക്കായി- വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം,

· · 1 min read
Share: Copied!

ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപയെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. സുരക്ഷ ക്രമികരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം എന്നിവരുടെ ചെലവുകൾക്കാണ് ഈ തുക ഉപയോഗിച്ചതെന്നും, ആതിഥേയത്വ ചെലവുകൾ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലോക്‌സഭയിൽ ടിഎംസി അംഗം ജൂൺ മൊലിയയ്ക്ക് വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതുപോലെ പ്രധാനമന്ത്രിയുടെ ഏറ്റവും ചെലവേറിയ വിദേശയാത്ര 2025 ഫെബ്രുവരിയിലെ ഫ്രാൻസിലെക്ക് നടത്തിയതായിരുന്നു എന്നും ചെലവായത് 25.5 കോടി രൂപയെന്നും മറുപടിയിൽ പറയുന്നു. കഴിഞ്ഞ വർഷം മാത്രം പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ചെലവായത് 175 കോടി രൂപയിലേറെയെന്നും 2020ൽ പ്രധാനമന്ത്രി വിദേശയാത്രകൾ ഒന്നും നടത്തിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. 2020ൽ ലോകമെങ്ങും കോവിഡ് മഹാമാരി പിടിപെട്ടിരുന്നതിനാൽ വിദേശയാത്ര ഒഴിവാക്കിയിരുന്നു.

2015ൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി 91.5 കോടി രൂപ ചെലവായി. 2016ൽ 33.22 കോടിയാണ് യാത്രകൾക്കായി ചെലവിട്ടത്. 2017ൽ ഇത് 44.27 കോടിയായി. 2018ൽ ചെലവിട്ടത് 51.46 കോടിയും 2019ൽ 7.76 കോടി രൂപയും മാത്രമാണ്. കൊവിഡ് മൂലം 2020ൽ പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തിയില്ല. 2021ൽ വിദേശയാത്രകൾക്കായി 36.11 കോടി രൂപ ചെലവായി. 2022 ലെ ചെലവ് 55.82 കോടി രൂപയും 2023ലേത് 93.63 കോടിയുമാണ്. 2024ൽ മാത്രം വിദേശയാത്രകൾക്കായി 109.51 കോടി ചെലവിട്ടു. 2025ൽ വിദേശയാത്രകൾക്ക് 175.19 കോടിയും ചെലവായി.

‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇവിടെ നടക്കുന്നത്, ഈ ചെണ്ടകൊട്ട് ഉടൻ നിർത്തണം’!! KSTA സംസ്ഥാന സമ്മേളനത്തിനിടെ മൈതാനത്തിന് പുറത്തുള്ള ചെണ്ടമേളം നിർത്തിച്ച് മുഖ്യമന്ത്രി… ചെന്നിത്തല ഭരണകർത്താവായിരിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു, ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്, എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നു- പിണറായി

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026