BREAKING NEWS

ആദ്യ കുഞ്ഞ് മരിച്ചത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി, കുപ്പിയുടെ അടപ്പ് വിഴുങ്ങി രണ്ടാമത്തെ കുഞ്ഞും മരിച്ചു, രണ്ടു കുട്ടികളും മരിച്ചത് ഭാര്യ വീട്ടിൽവച്ച്…മുൻപ് കുഞ്ഞ് ഓട്ടോറിഷയിൽ നിന്നും വീണിരുന്നു… അസ്വാഭാവികയുള്ളതായി പിതാവ്… പോലീസിൽ പരാതി നൽകി

· · 1 min read
Share: Copied!

കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. കുട്ടിയുടെ മരണത്തിൽ സംശയമുണ്ടെന്നു കാണിച്ച് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി.

പിതാവിൻ്റെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ 14 ദിവസം പ്രായമുള്ള ആദ്യത്തെ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ കുഞ്ഞ് അടപ്പ് തൊണ്ടയിൽ കുരുങ്ങി മരിക്കുന്നത്. രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. ഇതോടെയാണ് ടൗൺ പോലീസിൽ നിസാർ പരാതി നൽകിയത്.

2 വർഷം മുൻപ് 14 ദിവസം മാത്രമുള്ളപ്പോഴാണ് ആദ്യ കുട്ടി മരിച്ചത്. ഇന്നലെ രാത്രിയാണ് രണ്ടാമത്തെ കുട്ടി മരിച്ചത്. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുമ്പ് കുട്ടി ഓട്ടോറിക്ഷയിൽ നിന്ന് വീണപ്പോഴും ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

രോമാഞ്ചമായാലും കുളിരായാലും എന്റെ ഫോട്ടോസും വെട്ടിയെടുത്ത് ആവശ്യമില്ലാത്ത മ്യൂസിക്കും കേറ്റി ആളുകളെ കാണിക്കാൻ നിന്നാൽ പൂട്ടിക്കെട്ടിക്കും ഞാൻ, ഇതു ഭീഷണിയൊന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യം വച്ച് പറയുന്നതാണ്… തന്റെ ഫോട്ടോ കട്ടു ചെയ്തിട്ടവന്റെ ചാനൽ പൂട്ടിച്ചതായും നടി പാർവതി ആർ കൃഷ്ണ

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026