Uncategorized

ഇവിടെ വച്ച് പാചകം ചെയ്യാൻ പാടില്ല- അയൽവാസി!! പിന്നാലെ കിണറിനു സമീപമൊരുക്കിയിരുന്ന വിവാഹ സദ്യയിൽ മണ്ണ് വാരിയിട്ട് യുവതിയുടെ പ്രതികാരം, നട്ടപ്പാതിരായ്ക്ക് പോലീസിന്റെ സാന്നിദ്ധ്യത്തിൽ ആഞ്ഞു പിടിച്ച് നാട്ടുകാർ, പുലർച്ചെയായപ്പോൾ സദ്യ റെഡി, കെട്ടും കെങ്കേമമാക്കി

· · 1 min read
Share: Copied!

കാളികാവ് (മലപ്പുറം): വിവാഹം കലക്കാൻ അയൽവാസി നടത്തിയ ശ്രമത്തിൽ വിവാഹത്തലേന്ന് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത് നാടകീയസംഭവങ്ങൾ. വിവാഹസദ്യക്കായി തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് അയൽവാസിയായ യുവതി മണ്ണു വാരിയിട്ടതോടെ കല്യാണവീട് സംഘർഷ ഭരിതമായി മാറി.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവം. മാളിയേക്കൽ ജുമാ മസ്ജിദിനു കീഴിലെ മദ്രസ ഓഡിറ്റോറിയത്തിലാണ് ശനിയാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിനായുള്ള ഭക്ഷണപ്പണി നടന്നുകൊണ്ടിരുന്നത്. ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും ഭക്ഷണം ഒരുക്കാൻ മുറിച്ചുവെച്ച പച്ചക്കറിക്കുട്ടയിലേക്കാണ് സമീപവാസിയായ യുവതി മണ്ണു വാരിയിട്ടത്. ഇതോടെ യുവതിക്കെതിരെ നാട്ടുകാരും രം​ഗത്തെത്തുകയായിരുന്നു.

വിവാഹം നടക്കുന്ന സ്ഥലവും പരിസരവും സംബന്ധിച്ച് യുവതിയും മദ്രസാകമ്മിറ്റിയും തമ്മിൽ കോടതിയിൽ നിലവിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ സ്ഥലത്തുള്ള കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നതിന് കോടതി യുവതിക്കും കുടുംബത്തിനും അനുമതി നൽകിയിട്ടുണ്ട്. ഈ കിണറിനു സമീപത്ത് പാചകത്തിന് ഒരുക്കിവെച്ച പച്ചക്കറി ഉൾപ്പെടെയുള്ളവയിലേക്കാണ് യുവതി മണ്ണു വാരിയിട്ടത്. കിണറിന് സമീപം പാചകംചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് യുവതി എതിർപ്പ് പ്രകടിപ്പിച്ചത്.

സംഭവം അറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് കാളികാവ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. വരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരേ പോലീസ് കേസെടുത്തു. രാത്രി പോലീസ് കാവലിൽ നാട്ടുകാരെല്ലാം ചേർന്ന് ഭക്ഷണം പാകംചെയ്തു. പിന്നാലെ നിശ്ചയിച്ച പ്രകാരംതന്നെ ശനിയാഴ്ച വിവാഹം നടത്തുകയും ചെയ്തു.

‘കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് ഞാൻ പറയില്ല; വി ഡി സതീശൻ കൂടുതലും പ്രവർത്തിച്ചത് ടെലിവിഷനിലൂടെയാണ്; രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല‘- യുഡിഎഫ് മുഖ്യമന്ത്രി വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ

Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026
Uncategorized
കഴുത്തിനടിയില്‍ ഇലക്ട്രിക് ഹോട്ട് ബാഗ് വച്ചുറങ്ങി, 30കാരന്‍ ഷോക്കേറ്റ് മരിച്ചു
10 Oct 2026
BREAKING NEWS
ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി
07 Oct 2026
Uncategorized
'രതീഷ് ആർ. നായർ പക്കാ ബിജെപിക്കാരൻ, രാഷ്ട്രീയക്കാരനെയൊന്നും ഇത്തരം പോസ്റ്റിലേക്ക് വെക്കില്ല, പിരിച്ചുവിടും... എൻഎച്ച്എമ്മിലെ ഡോക്ടർമാരെ നിയമിക്കുന്നത് ആരോഗ്യമന്ത്രിയാണോ? അതൊക്കെ ഇന്റർവ്യൂ നടത്തിയിട്ടാണ് എടുക്കുന്നത്, അതിലൊന്നും മന്ത്രി ഇടപെടാറില്ല'- കെ മുരളീധരൻ
07 Oct 2026