തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം. വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരേയും തെരഞ്ഞെടുത്തത്. അഡ്വ. ആർ രാഹുലാണ് ട്രഷറർ.
അതേസമയം ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡൻറ് സ്ഥാനത്ത് വനിതയെത്തുന്നത്. വൈസ് പ്രസിഡന്റുമാർ: ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു. ജോയിന്റ് സെക്രട്ടറിമാർ: ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ. 92 അംഗ കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.
നേരത്തെ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായും വൈസ് ചെയർപേഴ്‌സനായും ചിന്ത പ്രവർത്തിച്ചിട്ടുണ്ട്.






