BREAKING NEWS

സത്യസന്ധതയുടെ പാഠം പകര്‍ന്ന് കുട്ടികൾ ‘പേഴ്സും ഫോണും പോയപ്പോൾ ഏറെ വേദനിച്ചു’ സന്തോഷം തിരിച്ചു നൽകിയത് രണ്ട് കുട്ടികൾ

· · 1 min read
Share: Copied!

ചെന്നിത്തല: ഒരു അച്ഛൻ്റെ മനസ്സ് വേദനിച്ചു. കൈയിൽ നിന്ന് നഷ്ടമായത് മൊബൈൽ ഫോണും, അതിലും പ്രധാനമായി മറ്റ് വിലപ്പെട്ട രേഖകളുമായിരുന്നു. എന്നാൽ, വൈകാതെ അദ്ദേഹത്തിന് സന്തോഷം തിരിച്ചു നൽകിയത് രണ്ട് കുട്ടികൾ. ചെന്നിത്തല പാണങ്കരി സ്വദേശിയായ ടി.ആർ. അംബുജാക്ഷനാണ് ഈ അനുഭവമുണ്ടായത്. അർജുൻ അനിൽകുമാർ, അർപ്പിത് എന്നിവരാണ് മാതൃകാപരമായ സത്യസന്ധതയുടെ നേര്‍ രൂപമായത്. ഇവർ ചെന്നിത്തല മഹാത്മാ ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ്. അർജുൻ 10-ാം ക്ലാസിലും, അർപ്പിത് 8-ാം ക്ലാസിലുമാണ് പഠിക്കുന്നത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇവർ സ്കൂളിലേക്ക് പോകുന്ന വഴി ചെന്നിത്തല കല്ലുമ്മൂട് ജംഗ്ഷനിൽ നിന്ന് ഒരു മൊബൈൽ ഫോണും പഴ്സും കളഞ്ഞു കിട്ടി. പഴ്സിൽ ആധാർ കാർഡ്, എ.ടി.എം. കാർഡ്, ഡ്രൈവിങ് ലൈസൻസ്, പൈസ എന്നിവയുണ്ടായിരുന്നു. കുട്ടികൾ കളഞ്ഞു കിട്ടിയതെല്ലാം സ്കൂളിലെ സീനിയർ അധ്യാപകനായ ജി. ജയദേവിനെ ഏൽപ്പിച്ചു.

വിലപ്പെട്ടതൊക്കെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്ന അംബുജാക്ഷൻ, മറ്റൊരു ഫോണിൽ നിന്ന് സ്വന്തം നമ്പറിലേക്ക് വിളിച്ചു. അപ്പോഴാണ് അധ്യാപകനായ ജയദേവിൽ നിന്ന് മറുപടി ലഭിച്ചത്. കളഞ്ഞുപോയ സാധനങ്ങൾ സ്കൂളിൽ സുരക്ഷിതമായി ഇരിപ്പുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഉടൻ തന്നെ സ്കൂളിലെത്തിയ അംബുജാക്ഷൻ, കുട്ടികൾക്ക് പാരിതോഷികം നൽകിയാണ് മടങ്ങിയത്. സത്യസന്ധത കാത്തുസൂക്ഷിച്ച ഈ വിദ്യാർത്ഥികളെ അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.

BREAKING NEWS
'അന്ന് ഞാൻ ഇതിലും കൂടുതൽ ചിരിക്കുമായിരുന്നു'; രാജീവുമായുള്ള പ്രണയവും രാഷ്ട്രീയ ജീവിതവും തുറന്നുപറഞ്ഞ് സോണിയ ഗാന്ധി; '12 വർഷത്തെ ബിജെപി–ആർഎസ്എസ് ഭരണം ജനാധിപത്യത്തെ തകർത്തു; തിരിച്ചുപിടിക്കാൻ ഏറെ സമയമെടുക്കും'
07 Nov 2026
BREAKING NEWS
രാവിലെ ഹോട്ടലിലെത്തിയ ഉടമയെ പിന്നീട് കണ്ടില്ല, ഒടുവില്‍ കണ്ടെത്തിയത് ശൗചാലയത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ
07 Nov 2026
BREAKING NEWS
ബിഹാറിൽ കൊടുംകുറ്റവാളി, 10 വർഷമായി കേരളത്തിൽ ഡ്രൈവർ; ഇടയ്ക്ക് നാട്ടിൽ പോയി കൊലപാതകവും മോഷണവും; ആർജെഡി നേതാവിന്റെ കൊലക്കേസിലും പ്രതി; കൊല്ലത്ത് പിടിയിൽ
07 Nov 2026
BREAKING NEWS
കണ്ണുകെട്ടി ഹെൽമറ്റ് ധരിപ്പിച്ച് ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ചു, പിന്നാലെ തീപ്പെട്ടിക്കൊള്ളി ഉരച്ച് ശരീരത്തിലേക്ക് എറിഞ്ഞു, അലറിക്കരഞ്ഞ് കൗമാരക്കാരൻ, പെട്രോൾ കുടിപ്പിക്കാനും ശ്രമം... സോഷ്യൽ മീഡിയ റീലിനായി ദേഹത്ത് തീ കൊളുത്തിയതെന്ന് പോലീസ്, 500 രൂപ കടം വാങ്ങിയതിന്റെ പേരിലുണ്ടായ തർക്കമെന്ന് കുടുംബം...
07 Nov 2026