HEALTH

ഹൃദയാഘാതത്തിന്‍റെ മുന്നറിയിപ്പ് നെഞ്ച് വേദന മാത്രമല്ല, നിസ്സാരമായി കാണാറുള്ള ഈ ലക്ഷണങ്ങളും അവഗണിക്കരുത് !

· · 1 min read
Share: Copied!

പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി നാം കരുതുന്നത് നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങളാണ്. എന്നാല്‍ ഇത് മാത്രമല്ല, നിസ്സാരമായി നാം ചിലപ്പോള്‍ കാണാറുള്ള പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന് മുന്നോടിയായി വരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ പാതകള്‍ ഒന്നു തന്നെയാണെന്നതാണ് ഇതിന് കാരണം.

വേഗസ് നേര്‍വ് എന്ന ഈ നാഡീപാത കഴുത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാല്‍ ഇതിനെ ബാധിക്കുന്ന ഹൃദയാഘാതം പോലുള്ള സംഗതികള്‍ പല്ലിനും വേദനയുണ്ടാക്കാം. പല്ലിന് പുറമേ കൈകള്‍, പുറം, താടി, അടിവയര്‍ എന്നിവിടങ്ങളിലും ഹൃദയാഘാതത്തിന് മുന്നോടിയായി വേദന അനുഭവപ്പെടാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുത്തുന്ന പോലത്തെ വയര്‍ വേദന, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയും ഹൃദയാഘാത ലക്ഷണങ്ങളായി കരുതപ്പെടുന്നു.

പ്രത്യേകിച്ച്, കാരണമൊന്നുമില്ലാത്ത അമിതമായ വിയര്‍ക്കല്‍, ക്ഷീണം എന്നിവയും ഹൃദയത്തിന്റെ നില തൃപ്തികരമല്ലെന്ന സൂചന നല്‍കുന്നു. എന്നാല്‍ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ പെട്ടെന്ന് ഹൃദയാഘാതം ചിലരില്‍ വരാറുണ്ട്. സൈലന്റ് മയോകാര്‍ഡിയല്‍ ഇസ്‌കീമിയ എന്നാണ് ഈ നിശ്ശബ്ദ ഹൃദയാഘാതത്തെ വിളിക്കുന്നത്. ഇസിജി, എക്കോകാര്‍ഡിയോഗ്രാം പോലുള്ള പരിശോധനകളിലൂടെ ഇവ കണ്ടെത്താന്‍ സാധിക്കും.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026